വാക്ക് വരി പൂക്കുന്നു’ , ‘പ്രേക്ഷകരുടെ ശ്രദ്ധക്ക് കവര്‍ പേജ് ലോഞ്ചിംഗ് നിര്‍വ്വഹിച്ചു

വാക്ക് വരി പൂക്കുന്നു’ , ‘പ്രേക്ഷകരുടെ ശ്രദ്ധക്ക് കവര്‍ പേജ് ലോഞ്ചിംഗ് നിര്‍വ്വഹിച്ചു

കോഴിക്കോട്; മന്ദാരം പബ്ലിക്കേഷന്റെ ‘ വാക്ക് വരി പൂക്കുന്നു’ , ‘പ്രേക്ഷകരുടെ ശ്രദ്ധക്ക് പുസ്തകങ്ങളുടെ കവര്‍ പേജിന്റെ ലോഞ്ചിംഗ് കവിയും എഴുത്തുകാരനുമായ കേണല്‍ രമേഷ് രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. മന്ദാരം ബ്രാന്റ് അംബാസിഡറും ചലച്ചിത്ര താരവുമായ രമാദേവി, എഡിറ്റര്‍ റഷീദ് വെന്നിയൂര്‍ എഴുത്തുകാരിയും മന്ദാരം സബ് എഡിറ്ററുമായ ഡോ.ഹസീന ബീഗം, എഴുത്തുകാരനും മന്ദാരം സബ് എഡിറ്ററും നടനുമായ ഫ്രെഡി പൗലോസ് , ലോക കേരള സഭാ അംഗം പി കെ. കബീര്‍ സലാല , ജേര്‍ണലിസ്റ്റും മനോരമ ചാനല്‍ റിപ്പോര്‍ട്ടറുമായ റിയാദ് എസ് ഖാന്‍ , കവയിത്രി സുഹ്‌റ ഗഫൂര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
പുസ്തകത്തിന്റെ പ്രകാശനം ആഗസ്റ്റില്‍ നടക്കും. 10 മുതല്‍ പിജി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി ഇറക്കുന്ന ‘പ്രേക്ഷകരുടെ ശ്രദ്ധക്ക് ‘ എന്ന കവിതാസമാഹാരം രണ്ട് പുസ്തകങ്ങള്‍ നല്‍കി സൗജന്യമായിട്ടാണ് പ്രസിദ്ധീകരിക്കുന്നത്.
കവിതകള്‍ എഴുതാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ മന്ദാരത്തിന്റെ വാട്‌സാപ്പ് നമ്പറില്‍ 85909 83830 പേര്, പഠിക്കുന്ന ക്ലാസ്, സ്ഥലം എന്നിവ ചേര്‍ത്ത് റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

 

 

 

വാക്ക് വരി പൂക്കുന്നു’ , ‘പ്രേക്ഷകരുടെ ശ്രദ്ധക്ക്
കവര്‍ പേജ് ലോഞ്ചിംഗ് നിര്‍വ്വഹിച്ചു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *