ഗാന്ധി ശില്‍പ്പത്തോടൊപ്പം ട്രീ വേണി ജി എം പ്രൊജക്ടിന്റെ ഭാഗമായി മാങ്കോസ്റ്റിന്‍ തൈയും നട്ടു

ഗാന്ധി ശില്‍പ്പത്തോടൊപ്പം ട്രീ വേണി ജി എം പ്രൊജക്ടിന്റെ ഭാഗമായി മാങ്കോസ്റ്റിന്‍ തൈയും നട്ടു

കോഴിക്കോട്: പേരാമ്പ്ര ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഗാന്ധി ശില്പം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ടി. രാജശ്രീ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ശില്പി ഗുരുകുലം ബാബുവിനെ ആദരിച്ചു. ട്രീ വേണി ജി എം പ്രൊജക്ടിന്റെ ഭാഗമായി സാഹിത്യകാരന്‍ ബൈജു ആവളയുടെ നേതൃത്വത്തില്‍ ശില്പി ഗുരുകുലം ബാബു ശില്പാങ്കണത്തില്‍ മാങ്കോസ്റ്റിന്‍ തൈ നട്ടു.
പി എം രാഘവന്‍, കെ കെ ഗംഗാധരന്‍, എം രജീഷ് പി, അഷറഫ് വി ഡി, ജയന്‍. പി ടി എ പ്രസിഡണ്ട് പി സന്തോഷ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

 

 

ഗാന്ധി ശില്‍പ്പത്തോടൊപ്പം
ട്രീ വേണി ജി എം പ്രൊജക്ടിന്റെ ഭാഗമായി
മാങ്കോസ്റ്റിന്‍ തൈയും നട്ടു

 

Share

Leave a Reply

Your email address will not be published. Required fields are marked *