മോദി-പുടിന്‍ കൂടിക്കാഴ്ച റഷ്യന്‍ സൈന്യത്തിലെ അനധികൃത ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ധാരണ

മോദി-പുടിന്‍ കൂടിക്കാഴ്ച റഷ്യന്‍ സൈന്യത്തിലെ അനധികൃത ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ധാരണ

മോസ്‌കോ: രണ്ടുദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിന്എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വന്‍വരവേല്‍പ്പാണ് റഷ്യ നല്‍കിയത്. മോസ്‌കോയിലെ നുകോവോ അന്താരാഷ്ട്രവിമാനത്താവളത്തില്‍ റഷ്യന്‍ പ്രഥമ ഉപപ്രധാനമന്ത്രി ഡെനിസ് മാന്‍തുറോവ് മോദിയെ സ്വീകരിച്ചു.
മോസ്‌കോ സന്ദര്‍ശിച്ച നരേന്ദ്ര മോദി പ്രസിഡണ്ട് വ്‌ളാദ്മിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. അത്താഴവിരുന്നിലും പങ്കെടുത്തു.അനധികൃതമായി റഷ്യന്‍ സൈന്യത്തില്‍ റിക്രൂട്ട് ചെയ്ത സൈന്യത്തെക്കുറിച്ചുള്ള നരേന്ദ്രമോദിയുടെ അഭിപ്രായത്തോട് പുടിന്‍ ഇടപെട്ടു.ഇന്ത്യക്കാരെ വിട്ടയക്കുമെന്ന് വ്ളാദ്മിര്‍ പുതിന്‍ നരേന്ദ്ര മോദിക്ക് ഉറപ്പുനല്‍കി. റഷ്യന്‍ സേനയുടെ കൂടെയുള്ള എല്ലാ ഇന്ത്യക്കാരെയും തിരിച്ചയയ്ക്കാന്‍ ധാരണയായി. കബളിപ്പിക്കപ്പെട്ട് എത്തിച്ചേര്‍ന്ന മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് റഷ്യന്‍ സൈന്യത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനംചെയ്താണ് ഏജന്റുമാരാണ് ഇവരെ റഷ്യയിലേക്കെത്തിച്ചത്.
വ്യാപാരം, ഊര്‍ജം, പ്രതിരോധം എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതിന്‍-മോദി കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായി.പത്തുവര്‍ഷംകൊണ്ട് റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ വലിയ വളര്‍ച്ചയാണുണ്ടായതെന്നും സമാധാനവും സ്ഥിരതയും പുലര്‍ത്താന്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും മോദി എക്സില്‍ കുറിച്ചു.

 

 

മോദി-പുടിന്‍ കൂടിക്കാഴ്ച
റഷ്യന്‍ സൈന്യത്തിലെ അനധികൃത
ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ധാരണ

 

Share

Leave a Reply

Your email address will not be published. Required fields are marked *