ഷിജി അന്ന ജോസഫിനെ ആദരിച്ചു

ഷിജി അന്ന ജോസഫിനെ ആദരിച്ചു

ദുബായ്: കെ.പി.സി.സി.യുടെ പ്രവാസി സംഘടനയായ ഇന്‍ക്കാസ് യു.എ.ഇ.കമ്മിറ്റിയുടെ സിക്രട്ടറിയായി നിയമിക്കപ്പെട്ടയു.എ.ഇയിലെ ജീവകാരുണ്യ പ്രവര്‍ത്തകയും, ദര്‍ശന യു.എ.ഇ.യുടെ വനിത വിഭാഗം കണ്‍വീനറുമായ ഷിജി അന്ന ജോസഫിനെ ദര്‍ശന പ്രവര്‍ത്തകര്‍ ഉപഹാരം നല്‍കി ആദരിച്ചു. ദര്‍ശന പ്രസിഡണ്ട് സി.പി.ജലീലിന്റെ അദ്ധ്യക്ഷത വഹിച്ചു. ദര്‍ശന അക്ഷാധികാരി പുന്നക്കന്‍ മുഹമ്മദലി ഉല്‍ഘാടനം ചെയ്തു.
അക്കാഫ് അസോസിയേഷന്‍ പ്രതിനിധി മുസ്തഫ കുറ്റിക്കോല്‍, ചിരന്തന ജനറല്‍ സിക്രട്ടറി ടി.പി.അശറഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ദര്‍ശന ജനറല്‍ സിക്രട്ടറി ഷംസീര്‍ നാദാപുരം സ്വാഗതവും ദര്‍ശന ട്രഷറര്‍ സാബു തോമസ് നന്ദിയും പറഞ്ഞു.

 

 

ഷിജി അന്ന ജോസഫിനെ ആദരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *