സഭാ ഐക്യത്തിന് ബിഷപ്പ് റോയ്‌സ് മനോജ് വിക്ടറിന്റെ പ്രവര്‍ത്തനം മാതൃകാപരം

സഭാ ഐക്യത്തിന് ബിഷപ്പ് റോയ്‌സ് മനോജ് വിക്ടറിന്റെ പ്രവര്‍ത്തനം മാതൃകാപരം

സഭാ ഐക്യത്തിന് ബിഷപ്പ് റോയ്‌സ് മനോജ് വിക്ടറിന്റെ പ്രവര്‍ത്തനം മാതൃകാപരം

 

കോഴിക്കോട്: സഭകളുടെ ഐക്യത്തിന് സി എസ് ഐ മലബാര്‍ മഹാ ഇടവക ബിഷപ്പ് റോയ്‌സ് മനോജ് വിക്ടര്‍ നല്‍കുന്ന സംഭാവന മാതൃകാപരമെന്ന് ഹോളി ലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റി യോഗം അഭിപ്രായപ്പെട്ടു. സഭാ ഐക്യ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ് ബര്‍ഗിലേക്ക് പോകുന്ന സി എസ് ഐ മലബാര്‍ മഹാ ഇടവക ബിഷപ്പ് റോയ്‌സ് മനോജ് വിക്ടറിന് ഹോളി ലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റി നല്‍കിയ യാത്രയപ്പ് യോഗത്തില്‍ സൊസൈറ്റി ചെയര്‍മാന്‍ സിഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. വൈ എം സി എ ജനറല്‍ സെക്രട്ടറി ജോണ്‍ അഗസ്റ്റിന്‍ ബൊക്കെയും, ഹോളി ലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റി സീനിയര്‍ വൈസ് ചെയര്‍മാന്‍ പി വി സൈമണ്‍ പൊന്നാടയും അണിയിച്ച് ആദരിച്ചു. ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ ഐക്യത്തിനായി സൗത്താഫ്രിക്കയില്‍ നടക്കുന്ന രണ്ടാമത്തെ സമ്മേളനത്തില്‍ ഏഷ്യയില്‍ നിന്നുള്ള ഏക പ്രതിനിധിയായിട്ടാണ് ബിഷപ്പ് പങ്കെടുക്കുന്നത്. കൊച്ചിയില്‍ നിന്ന് ദോഹ വഴി നാളെ യാത്ര പുറപ്പെടും. യോഗത്തില്‍ ഹോളി ലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റി ജനറല്‍ കണ്‍വീനര്‍ ജെ ആര്‍ ജോണ്‍സണ്‍, കണ്‍വീനര്‍ എ സി ഗീവര്‍, വൈസ് ചെയര്‍മാന്‍ പി വി സൈമണ്‍, ഹോളി ലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റി ഭാരവാഹികളായ അഡ്വക്കേറ്റ് എം കെ അയ്യപ്പന്‍, എം കെ ബിജു, പി ജെ ജയിംസ് , വിഎസ് പ്രിന്‍സ് എന്നിവര്‍ സംസാരിച്ചു. ജോണ്‍ അഗസ്റ്റിന്‍ സ്വാഗതവും, സൊസൈറ്റി ഖജാന്‍ജി സി സി മനോജ് നന്ദിയും രേഖപ്പെടുത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *