കോഴിക്കോട്: ശാസ്ത്രവും സാങ്കേതിക വിദ്യയും ഓരോ നിമിഷവും മാറികൊണ്ടിരിക്കുമ്പോള്‍ അതിനെ വെല്ലുവിളിച്ചു മുന്നേറാന്‍ വിദ്യാര്‍ത്ഥി സമൂഹത്തെ സജ്ജമാക്കണമെന്ന് ഹുമയുണ്‍ കബീര്‍ ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് പി. പി. ഉമര്‍ ഫാറൂഖ് അധ്യാപകരോടും രക്ഷിതാക്കളോടും അഭ്യര്‍ത്ഥിച്ചു. നാം ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ എത്തിയെന്നു മാത്രമല്ല, അതിന്റെ കാല്‍ ഭാഗം പിന്നിട്ടു കഴിഞ്ഞു. മൊബൈല്‍ ആപ്പുകളിലൂടെയാണ് ഇന്ന് ലോകം നിയന്ദ്രിക്കപ്പെടുന്നത്. ശാസ്ത്രത്തെ നിയന്ദ്രിക്കുന്നത് മനുഷ്യനാണ്. അതിനുള്ള കഴിവ് നാം ആര്‍ജ്ജിച്ചെടുക്കണം. ലോക ജാലകങ്ങള്‍ ചവിട്ടി തുറന്നു തള്ളികയറാന്‍ നമുക്ക് സാധിക്കണം. ഇതൊരു വെല്ലുവിളിയാണ്. ആരും ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കില്ല. കാലിക്കറ്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡ്രി ഹൈസ്‌കൂളില്‍ ഹുമയുണ്‍ കബീര്‍ എക്‌സലെന്‍സ് അവാര്‍ഡ് സമ്മാനിച്ചു സംസാരിക്കയായിരുന്നു അദ്ദേഹം. സി
പി. ഹനീന ഫാത്തിമ അവാര്‍ഡ് ഏറ്റുവാങ്ങി. സ്‌കൂള്‍ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ഡോ. അലി ഫൈസല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ശ്രീദേവി, ഹെഡ്മിസ്‌ട്രെസ് എം. കെ.സൈനബ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
