ദര്‍ശനം വനിത വേദി അമ്മമാര്‍ക്കായി മാതൃ ദര്‍ശനം സംഘടിപ്പിച്ചു

ദര്‍ശനം വനിത വേദി അമ്മമാര്‍ക്കായി മാതൃ ദര്‍ശനം സംഘടിപ്പിച്ചു

ദര്‍ശനം വനിത വേദി അമ്മമാര്‍ക്കായി മാതൃ ദര്‍ശനം സംഘടിപ്പിച്ചു

കോഴിക്കോട് : കാളാണ്ടിത്താഴം ദര്‍ശനം ഗ്രന്ഥശാലയിലെ വനിത വേദി ‘മാതൃദര്‍ശനം’ സംഘടിപ്പിച്ചു. മോട്ടിവേറ്ററും നാടന്‍ പാട്ട്, ഓടല്‍ക്കുഴല്‍ കലാകാരനും മജിഷ്യനുമായ ബാലചന്ദ്രന്‍ കൊട്ടോടി ( കാസര്‍കോഡ്) ഉദ്ഘാടനം ചെയ്തു. വനിത വേദി കമ്മിറ്റി അംഗം പാലങ്ങാട് തങ്കം ആധ്യക്ഷയായി. പ്രസന്നനമ്പ്യാര്‍, കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് ഡയറക്ടര്‍ ബോര്‍ഡ് അംഗം സി എന്‍ സുഭദ്ര എന്നിവര്‍ ആശംസ നേര്‍ന്നു. ബാലചന്ദ്രന്‍ കൊട്ടോടിക്ക് ശശികല മ0ത്തില്‍ ഉപഹാരം സമര്‍പ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പി കെ ശാലിനി സ്വാഗതവും ലൈബ്രേറിയന്‍ വി വിലാസിനി നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *