ഗൗരിയമ്മ കേരളത്തിന്റെ മാറ്റങ്ങള്‍ക്ക് പാതയൊരുക്കിയ ധീര വനിത കരീംപന്നിത്തടം

ഗൗരിയമ്മ കേരളത്തിന്റെ മാറ്റങ്ങള്‍ക്ക് പാതയൊരുക്കിയ ധീര വനിത കരീംപന്നിത്തടം

തൃശൂര്‍ : ഗൗരിയമ്മ കേരളത്തിന്റെ മാറ്റങ്ങള്‍ക്ക് പാതയൊരുക്കാന്‍ കനല്‍ വഴി താണ്ടിയ പോരാട്ട വീറിന്റെ മാതൃസ്പര്‍ശയായ ധീര വനിതയാണെന്ന് മുസ്ലീംലീഗ് ദേശീയ സമിതി അംഗം കരീം പന്നിത്തടം അഭിപ്രായപ്പെട്ടു. ജനാധിപത്യ സംരക്ഷണ സമിതി ജില്ലാ കമ്മറ്റി ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച സഖാവ് കെ.ആര്‍. ഗൗരിയമ്മ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് പി. എസ്. ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജനാധിപത്യ സംരക്ഷണ സമിതി വര്‍ക്കിങ്ങ് പ്രസിഡണ്ട് അഡ്വ: സഞ്ജീവ് സോമരാജ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. കണ്‍വീനര്‍ കെ. ആര്‍. ഗിരിജന്‍ വസ്ത്രവിതരണം നടത്തി. ആര്‍. എസ്. പി. ജില്ലാ സെക്രട്ടറി ജോബി, ഫോര്‍വേര്‍ഡ് ബ്ലോക്ക് ജില്ലാ പ്രസിഡണ്ട് ലോനപ്പന്‍ ചക്കച്ചന്‍ പറമ്പില്‍, കെ.എ. ജേക്കബ്ബ്, പി.കെ. സഗീര്‍, കെ.എസ്. പ്രകാശന്‍, കെ.എന്‍. പുഷ്പാഗദന്‍, പി.എം. ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

 

ഗൗരിയമ്മ കേരളത്തിന്റെ മാറ്റങ്ങള്‍ക്ക്
പാതയൊരുക്കിയ ധീര വനിത കരീംപന്നിത്തടം

 

Share

Leave a Reply

Your email address will not be published. Required fields are marked *