പ്രഥമ പി.ഭരതന്‍ അവാര്‍ഡ് വി.കെ.വിമലന്

പ്രഥമ പി.ഭരതന്‍ അവാര്‍ഡ് വി.കെ.വിമലന്

കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ലൈറ്റന്‍മെന്റ് സ്റ്റഡീസ് (ഐഐഎസ്) ഏര്‍പ്പെടുത്തിയ, സാമൂഹിക പ്രതിബദ്ധതക്കുള്ള പ്രഥമ പി.ഭരതന്‍ അവാര്‍ഡ് വി.കെ.വിമലന്. പതിനായിരം രൂപയും ഫലകവുമാണ് അവാര്‍ഡ്.

കേരളത്തില്‍ ദലിത്-ബഹുജന്‍ രാഷ്ട്രീയത്തെ സജീവമാക്കുന്നതില്‍ കല്ലറ സുകുമാരനോടൊപ്പവും പോള്‍ ചിറക്കലിനോടൊപ്പവും പ്രവര്‍ത്തിച്ച വി.കെ.വിമലന്‍ ദലിത് രാഷ്ട്രീയത്തെ ജനകീയമാക്കിയ മികച്ച സംഘാടകനും ജനകീയ പ്രാസംഗികനുമാണെന്ന് അവാര്‍ഡ് കമ്മറ്റി വിലയിരുത്തി. ഡോ.ദുഷന്തന്‍, ഐഐഇഎസ് പ്രിന്‍സിപ്പാള്‍ കെ.പി.പ്രകാശന്‍, പ്രശസ്ത അംബേദ്കറൈറ്റ് മഹേഷ് ശാസ്ത്രി എന്നിവരാണ് അവാര്‍ഡ് കമ്മറ്റി അംഗങ്ങള്‍. ബഹുജന്‍ അക്കാദമി ഫോര്‍ എന്‍ലൈറ്റന്‍മെന്റ് ഇനിഷ്യേറ്റീവ് മെയ് 10ന് വൈകിട്ട് 3 മണിക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ വെച്ച് നടക്കുന്ന പി.ഭരതന്‍ അനുസ്മരണ പരിപാടിയില്‍ അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ അവാര്‍ഡ് നല്‍കും.
വാര്‍ത്താസമ്മേളനത്തില്‍ കെ.പി.ലിജുകുമാര്‍, സ്മിത.എസ്, ദിനേഷ് കുമാര്‍, കെ.പി.പ്രകാശന്‍ പങ്കെടുത്തു.

 

 

പ്രഥമ പി.ഭരതന്‍ അവാര്‍ഡ്
വി.കെ.വിമലന്

Share

Leave a Reply

Your email address will not be published. Required fields are marked *