കോഴിക്കോട്: ചെലവൂര്‍ ഉസ്താദ് സിഎംഎം ഗുരുക്കള്‍ 20-ാമത് അനുസ്മരണ പരിപാടി 6ന്(തിങ്കള്‍) കാലത്ത് 11 മണിക്ക് എസ്ഡികെ അങ്കണം ചെലവൂരില്‍ നടക്കുമെന്ന് ചെയര്‍മാനും ചീഫ് ഫിസിഷ്യനുമായ ഡോ.സഹീര്‍ അലിയും, ജന.മാനേജര്‍ എ.മൂസഹാജിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മേയര്‍ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ഭിഷക് പ്രതിഭ, ആയോധന പ്രതിഭ അവാര്‍ഡുകള്‍ ഡോ.എം.കെ.മുനീര്‍ സമ്മാനിക്കും. ഉസ്താദ് സിഎംഎം ഗുരുക്കള്‍ അനുസ്മരണ പ്രഭാഷണം സുപ്രഭാതം മാനേജിംങ് എഡിറ്റര്‍ ടി.പി.ചെറൂപ്പ നിര്‍വ്വഹിക്കും.
വിദ്യ പ്രതിഭ, കളരി വിദ്യാര്‍ത്ഥി പ്രതിഭ അവാര്‍ഡ് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് യു.ഷറഫലിയും നാഷണല്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ.രാജഗോപാലും, ഷാഫി ദവാഖാന സ്റ്റാഫിനുള്ള അവാര്‍ഡ് കമാല്‍ വരദൂരും സമ്മാനിക്കും. ഔഷധ സസ്യ ഉദ്യാന സമര്‍പ്പണം ഡോ.ഡി.രാമനാഥന്‍,(ജന.സെക്രട്ടറിഎഎംഎംഒഐ), മായനാട് യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.അനൂപിന് നല്‍കി നിര്‍വ്വഹിക്കും.
ഡോ.മാത്യൂസ് മേമ്പിള്ളി നാഗപ്പുഴ,എറണാകുളം (ഭിഷക് പ്രതിഭ), സത്യനാരായണന്‍ ഗുരുക്കള്‍ തിരുവനന്തപുരം (അയോധന പ്രതിഭ), ഡോ.പങ്കജ് ശര്‍മ, ഡോ.മിത്ര എം.കെ( വിദ്യ പ്രതിഭ സീനിയര്‍), ഡോ.ലക്ഷ്മി പ്രിയ.എസ്, ഡോ.അനുഷ.ഡി.പി(വിദ്യ പ്രതിഭ ജൂനിയര്‍), മൂസ മഹര്‍ബാന്‍, കുമാരി ലക്ഷ്മി നന്ദ.ഒ (കളരി വിദ്യാര്‍ത്ഥി പ്രതിഭ) എന്നിവരെയാണ് അവാര്‍ഡനായി തിരഞ്ഞെടുത്തിട്ടുള്ളതെന്ന് ജഡ്ജിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. മനോജ് കാളൂര്‍ പറഞ്ഞു. ഡോ.പി.സി.മനോജ് കുമാറും (ജില്ലാ പ്രസിഡണ്ട് എഎച്ച്എംഎ) സംബന്ധിച്ചു.