സംസ്ഥാനത്ത് ലോഡ്‌ഷെഡിങ്ങിന് സാധ്യത

സംസ്ഥാനത്ത് ലോഡ്‌ഷെഡിങ്ങിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തു ലോഡ് ഷെഡിങ്ങ് ഏര്‍പ്പെടുത്തുന്നതിന് സാധ്യത. തീരുമാനം ഉന്നതതലയോഗത്തിനു ശേഷമെന്ന് മന്ത്രി കെ.കൃഷ്ണക്കുട്ടി. ട്രാന്‍സ്‌ഫോര്‍മര്‍ ട്രിപ്പാകുന്നതാണ് വൈദ്യുതി തടസപ്പെടാന്‍ കാരണം.അധിക ഉപയോഗമാണ് ട്രിപ്പാകുന്നതിന് കാരണമെന്നും മന്ത്രി പറഞ്ഞു. ഒരിക്കല്‍ ട്രിപ്പായാല്‍ അരമണിക്കൂറെടുക്കും ശരിയാവാന്‍. വൈദ്യുതി സ്വയം നിയന്ത്രിച്ചില്ലെങ്കില്‍ എല്ലാവരും അനുഭവിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി ഉപയോഗത്തില്‍ ഇന്നലെ റെക്കോര്‍ഡാണ് രേഖപ്പെടുത്തിയത്. ലോഡ് ഷെഡിങ് വേണമെന്ന് സര്‍ക്കാരിനോട് കെഎസ്ഇബി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വൈദ്യുതിമന്ത്രി മറുപടി നല്‍കിയിട്ടില്ല. ഓവര്‍ലോഡ് കാരണം ഇതുവരെ തകരാറിലായത് 700ലധികം ട്രാന്‍സ്‌ഫോര്‍മറുകളാണ്.

പലയിടത്തും കെഎസ്ഇബിയുടെ വൈദ്യുതി നിയന്ത്രണം നടത്തുന്നുണ്ട്.. രാത്രി പലയിടത്തും അരമണിക്കൂര്‍ വരെ വൈദ്യുതി തടസപ്പെടുന്നു. കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം മറികടക്കാനെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ലോഡ് കൂടി ട്രാന്‍സ്‌ഫോര്‍മറുകള്‍ ട്രിപ്പ് ആകുന്നതു കാരണം 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ ഓഫ് ചെയ്യേണ്ടിവരുന്നു. അണക്കെട്ടുകളില്‍ രണ്ടാഴ്ചത്തെ വൈദ്യുതിക്കുള്ള വെള്ളം മാത്രമെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

 

 

 

 

 

സംസ്ഥാനത്ത് ലോഡ്‌ഷെഡിങ്ങിന് സാധ്യത

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *