ഇപിയ്ക്കെതിരേ നടന്നത് കള്ള പ്രചാരണമാണെന്നും ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. അദ്ദേഹം തന്നെ എല്‍ഡിഎഫ് കണ്‍വീനര്‍ ആയി തുടരുമെന്നും സിപിഐയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
ജാവദേക്കറെ ഇ പി ജയരാജന്‍ കണ്ടുവെന്നത് രാഷ്ട്രീയ കൂടിക്കാഴ്ചയല്ല. ബാക്കിയെല്ലാം തിരക്കഥയാണ്. അല്ലാതെ മറ്റ് ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഇ പിക്ക് പാര്‍ട്ടി അനുവാദം നല്‍കിയിട്ടുണ്ട്. ജാവേദ്ക്കറുമായുള്ള സാധാരണ കൂടിക്കാഴ്ച പാര്‍ട്ടിയെ അറിയിക്കേണ്ടതില്ല. രാഷ്ട്രീയം പറഞ്ഞെങ്കില്‍ മാത്രം അദ്ദേഹം പാര്‍ട്ടിയെ അറിയിച്ചാല്‍ മതി. ഇ പിയുടെ തുറന്ന് പറച്ചില്‍ തിരഞ്ഞെടുപ്പില്‍ ദോഷമാകില്ല,’ എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇ പി-ജാവദേക്കര്‍ കൂടിക്കാഴ്ച തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒരു തരത്തിലും ദോഷം ചെയ്യില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. ‘ രാഷ്ട്രീയ എതിരാളികളെ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. ശുദ്ധ വര്‍ഗീയ വാദികളെയും ചിലപ്പോള്‍ കാണേണ്ടി വരും.ആരെയെങ്കിലും കണ്ടാല്‍ പ്രത്യയശാസ്ത്രം നശിക്കുമെന്ന് കരുതണ്ട.