മതസ്പര്‍ദ്ധ വളര്‍ത്തി വോട്ട് തേടല്‍ മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

മതസ്പര്‍ദ്ധ വളര്‍ത്തി വോട്ട് തേടല്‍ മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാമക്ഷേത്ര പരാമര്‍ശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്ലീന്‍ ചിറ്റ്. ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ രാമക്ഷേത്രത്തെ കുറിച്ചും സിഖ് മതഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിനെ കുറിച്ചും നടത്തിയ പരാമര്‍ശത്തിന് എതിരെ, മോദി മതം പറഞ്ഞ് വോട്ട് തേടിയെന്ന് ആരോപിച്ച് സുപ്രീംകോടതി അഭിഭാഷകനാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.വ്യത്യസ്ത മത വിഭാഗങ്ങള്‍ തമ്മില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ ഹിന്ദു, സിഖ് ദൈവങ്ങളുടേയും ആരാധനാലയങ്ങളുടേയും പേരില്‍ മോദി വോട്ട് തേടിയതിന് എതിരെ കേസ് എടുക്കണമെന്നായിരുന്നു അഭിഭാഷകന്റെ ആവശ്യം.ഏപ്രില്‍ 9-നായിരുന്നു മോദി പിലിബത്തില്‍ രാമക്ഷേതം പരാമര്‍ശിച്ച് പ്രസംഗിച്ചത്. രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ കോണ്‍ഗ്രസും എസ്പിയും പങ്കെടുക്കാതിരുന്നത് രാമനെ അപമാനിക്കാനാണ് എന്നും കോണ്‍ഗ്രസ് സിഖ് വിരുദ്ധ കലാപം നടത്തിയവരാണെന്നും ബിജെപിയാണ് സിഖുകാര്‍ക്കൊപ്പം നിന്നതെന്നും മോദി പറഞ്ഞിരുന്നു. സിഖ് മതവിശ്വാസികള്‍ക്ക് സ്വാധീനമുള്ള മണ്ഡലമാണ് പിലിബത്ത്.
എന്നാല്‍ പ്രധാനമന്ത്രി രാജസ്ഥാനില്‍ നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ തീരുമാനമായില്ല.

 

 

 

 

 

മതസ്പര്‍ദ്ദ വളര്‍ത്തി വോട്ട് തേടല്‍
മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *