ജനാധിപത്യത്തിന് കരുത്തു പകരാന്‍ ഇന്ത്യ മുന്നണിയെ അധികാരത്തില്‍ എത്തിക്കണം; ഇബ്രാഹിം മുറിച്ചാണ്ടി

ജനാധിപത്യത്തിന് കരുത്തു പകരാന്‍ ഇന്ത്യ മുന്നണിയെ അധികാരത്തില്‍ എത്തിക്കണം; ഇബ്രാഹിം മുറിച്ചാണ്ടി

ദുബൈ : ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്ക് കരുത്ത് പകരാന്‍ പ്രവാസികള്‍ രംഗത്തിറങ്ങണമെന്നും ദുബൈ കെ.എം.സി.സി സംസ്ഥാന ആക്റ്റിംഗ് പ്രസിഡണ്ട് ഇബ്രാഹിം മുറിച്ചാണ്ടി. ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനപക്ഷം 2024കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനെ എതിര്‍ക്കാനായി സി.പി.എം ഇല്ലാ കള്ളങ്ങള്‍ മെനയുകയാണ്. സി.പി.എമ്മിന്റെ ഫാസിസ്റ്റ് വിരുദ്ധത വോട്ടിനു വേണ്ടി മാത്രമാണുള്ളതെന്ന് വ്യക്തമാവുകയാണിപ്പോള്‍. ജനാധിപത്യത്തിന് കരുത്തു പകരാനായി കോണ്‍ഗ്രസ് മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസിന് പാര വെക്കാനാണ് സി.പി.എം മത്സരിക്കുന്നത്. ബി.ജെ.പിയുടെ ഫാസിസ്റ്റ് രാഷ്ട്രീയം കേരളത്തില്‍ വേരോടില്ലെന്ന് തെളിയിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ ബാധ്യതയാണ്. പ്രവാസികള്‍ തെരഞ്ഞെടുപ്പിനെ യാഥാര്‍ഥ്യ ബോധത്തോടെ സമീപിക്കണമെന്നും വോട്ടുകള്‍ രേഖപ്പെടുത്തണമെന്നും ഇബ്രാഹിം മുറിച്ചാണ്ടി പറഞ്ഞു

ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് ടി ആര്‍ സ്വാഗതം പറഞ്ഞു.ദുബായ് കെ എം സി സി സെക്രട്ടറി അബ്ദുല്‍ കാദര്‍ അരിപ്പാമ്പ്ര മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സുപ്രഭാതം ചീഫ് എഡിറ്ററുമായ ടി പി ചെറുപ്പ, ഇന്‍ക്കാസ് യു.എ.ഇ.കമ്മിറ്റി ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, ടി എ ഖാലിദ് തെരുവത്, ഹംസ തൊട്ടി, ഹനീഫ് ചെര്‍ക്കള , അബ്ദുല്ല ആറങ്ങാടി, അഫ്‌സല്‍ മെട്ടമ്മല്‍ , താജുദ്ദീന്‍ പൈക, തുടങ്ങിയവര്‍ പ്രസംഗിച്ചു.പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ പോകുന്ന ജില്ലാ സെക്രട്ടറി ,സി എ ബഷീര്‍ പള്ളിക്കരക്ക് യാത്രയപ്പ് നല്‍കി , ദുബായ് കെ എം സി സി വൈസ് പ്രസിഡന്റ് ഹനീഫ് ചെര്‍ക്കള ഷാള്‍ അണിയിച്ചു , ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ ഉണ്ണിത്താന്‍ എം പിയുടെ തെരഞ്ഞടുപ്പ് പ്രചാരണ ഗാനത്തിന്റെ ലോഞ്ചിങ് മുന്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടിയും പ്രചാരണ പോസ്റ്ററിന്റെ പ്രകാശനം മുന്‍ ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ അഫ്‌സല്‍ മെട്ടമ്മലും നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി സുബൈര്‍ കുബണൂര്‍ ഖിറാഅത്തും ജില്ലാ ട്രഷറര്‍ ഡോക്ടര്‍ ഇസ്മായില്‍ മൊഗ്രാല്‍ നന്ദിയും പറഞ്ഞു.ജില്ലാ ഭാരവാഹികളായ സലാം തട്ടാനാച്ചേരി,ഹസൈനാര്‍ ബീജന്തടുക്ക , റഫീഖ് പടന്ന
സുബൈര്‍ അബ്ദുല്ല ഫൈസല്‍ മിഹ്സിന്‍ തളങ്കര ,പി ഡി നൂറുദ്ദീന്‍ ,അഷ്റഫ് ബായാര്‍ ,സുബൈര്‍ കുബണൂര്‍ ,സിദ്ദീഖ് ചൗക്കി ,റഫീഖ് കാടങ്കോട്,ആസിഫ് ഹൊസങ്കടി ,
കബീര്‍ വയനാട് തുടങ്ങിയവര്‍ നേത്രത്വം നല്‍കി കാസറഗോഡ് കണ്ണൂര്‍ ജില്ലയിലെ കെ എം സി സി ഇന്‍കാസ് ഭാരവാഹികള്‍ പങ്കെടുത്തു.

 

 

 

ജനാധിപത്യത്തിന് കരുത്തു പകരാന്‍
ഇന്ത്യ മുന്നണിയെ അധികാരത്തില്‍ എത്തിക്കണം;
ഇബ്രാഹിം മുറിച്ചാണ്ടി

 

Share

Leave a Reply

Your email address will not be published. Required fields are marked *