ഫ്രോസണ്‍ എലഫന്റ് ട്രങ്ക് സര്‍ജറി കോഴിക്കോട്
ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തിയാക്കി
കോഴിക്കോട്: രാജ്യത്ത് തന്നെ അത്യഅപൂര്‍വ്വവും ഉത്തര കേരളത്തിലെ ആദ്യത്തേതുമായ ഫ്രോസണ്‍ എലഫന്റ് ട്രങ്ക് സര്‍ജറി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തിയാക്കി.കോഴിക്കോട് ചാത്തമംഗലം പാഴൂരിലെ അബ്ദുല്‍ സലാമാണ് ഗുരുതരമായ ഹൃദ്രോഗത്തെ തുടര്‍ന്ന് രണ്ട് മാസം മുന്‍പ് ആസ്റ്റര്‍ മിംസില്‍ ചികിത്സതേടി എത്തിയത്. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഹൃദയ ധമനികളിലെ തകരാറ് എന്റോ വാസ്‌കുലാര്‍ സ്റ്റണ്ടിങ്‌ലൂടെ മറ്റൊരു ആശുപത്രിയില്‍നിന്നും ചികിത്സിച്ച് ആഴ്ചകള്‍ പിന്നിട്ടപ്പോഴാണ്, മഹാധമനിയില്‍ പുതുതായി അന്നൂറിസം രൂപപ്പെടുകയും ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന മഹാധമനിയും തലച്ചോറിലേക്കുള്ള രക്തക്കുഴലുകളും പൊട്ടാറായ നിലയിലായിരുന്നു മിംസ് ആശുപത്രിയില്‍എത്തിയിരുന്നത്. അടിയന്തിര ശസ്ത്രക്രിയ നടത്തി അന്നൂറിസം ബാധിച്ച മഹാധമനിയും തലച്ചോറിലേക്കുള്ള രക്തക്കുഴലുകളും മാറ്റിവെച്ചിട്ടില്ലെങ്കില്‍ രോഗിയുടെ ജീവന്‍ അപകടത്തില്‍പ്പെടുന്ന അവസ്ഥ. രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ ഫ്രോസണ്‍ എലഫന്റ് ട്രങ്ക് എന്ന സര്‍ജറിയിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ. വിജയശതമാനം വളരെ കുറവായ ഈ സര്‍ജറി ഏറ്റെടുത്ത് നടത്താന്‍ ഡോ.ബിജോയി ജേക്കബിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീം സജ്ജമായിരുന്നു. സാമ്പത്തികമായി വളരെയേറെ ചിലവു വരുന്ന ഈ സര്‍ജറി നടത്താന്‍ ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍, വാര്‍ഡ് മെമ്പര്‍ ഇ പി വത്സല, തുഫൈല്‍ പി.ട്ടി, ടീ കെ സി ബഷീര്‍ മാസ്റ്റര്‍, അജ്മല്‍ തടങ്ങിയ സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒരുകൂട്ടായ്മ രൂപീകരിച്ചപ്പോള്‍ ഒരു നാടും നാട്ടുകാരും ആ മിടിപ്പിന് കരുത്ത് പകരാന്‍ കൂടെനിന്നു. നാലു ദിവസം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താന്‍ ഈ കൂട്ടായ്മ നടത്തിയ പ്രവര്‍ത്തനവും ശ്രദ്ധേയമാണ്.
മറ്റു ഹൃദയ ശസ്ത്രക്രിയകളില്‍ നിന്നും ഫ്രോസണ്‍ എലഫന്റ് ട്രങ്ക് സര്‍ജറി വ്യത്യസ്തമാവുന്നത് അതിന്റെ സങ്കീര്‍ണതകള്‍ കൊണ്ടാണ്. അന്നൂറിസം ബാധിച്ച മഹാധമനിയും തലച്ചോറിലേക്കുള്ള രക്തക്കുഴലുകളും ഹൃദയത്തില്‍ നിന്നും വേര്‍പെടുത്തേണ്ടതും, ഹൃദയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുക, തലച്ചോറിലേക്കും മറ്റു അവയവങ്ങളിലേക്കുമുള്ള രക്തയോട്ടം നിര്‍ത്തിവെപ്പിക്കുക, തുടങ്ങി തലച്ചോറിന്റെയും ഹൃദയത്തിന്റെയും മറ്റു ശരീരഭാഗങ്ങളുടെയും സരക്ഷണവും ഉള്‍പെടുത്തി വളരെ വലിയ വെല്ലുവിളി ഉയര്‍ത്തുന്ന സര്‍ജറിയാണ് ഇത്. ഹൃദയത്തില്‍ നിന്നും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തമെത്തിക്കുന്ന മഹാധമനിക്ക് പകരം ആര്‍ട്ടിഫിഷ്യല്‍ രക്തക്കുഴലുകള്‍ തുന്നിച്ചേര്‍ക്കുന്നതാണ് ഇത്. ഈ രീതിയില്‍ ചെയ്യുന്നത് കൊണ്ട് തന്നെ അത്യന്തം അപകടരവുമാണ്. ഏതെങ്കിലും തരത്തിലുള്ള വീഴ്ച രോഗിയെ മരണത്തിലേക്കോ, പൂര്‍ണ്ണമായോ ഭാഗികമായോ തളര്‍ച്ചയിലേക്കോ നയിച്ചേക്കാം. ആറുമണിക്കൂറുകളോളം ഈ രോഗിയുടെ ശരീരം പ്രവത്തിച്ചത് ഹൃദയമില്ലാതെ ഹാര്‍ട്ട് ലങ്ങ് മെഷീനിന്റെ സഹായത്തോടെയാണ്. കൃത്യമായി പറഞ്ഞാല്‍ ആറുമണിക്കൂറുകളോളം ഈ രോഗി ക്ലിനിക്കലി മരണപ്പെട്ട അവസ്ഥയില്‍ ആയിരുന്നു. ഇതില്‍ എഴുപത്തിനാല് മിനിട്ടുകളോളം തലച്ചോറിലേക്ക് ഹൃദയം പമ്പ് ചെയ്യാതെയാണ് രക്തം നല്‍കിയത് എന്നതും ഈ ശസ്ത്രക്രിയയുടെ പ്രത്യേകതയാണ്. മൂന്ന് മിനുട്ടില്‍ കൂടുതല്‍ തലച്ചോറിലേക്ക് രക്തത്തിന്റെ ഒഴുക്ക് നിലച്ചു പോയാല്‍ മസ്തിഷ്‌ക മരണം സംഭവിക്കുന്ന അവസ്ഥയില്‍ നിന്ന് യാതൊരു ബുദ്ധിമുട്ടും കൂടാതെ ദൈവത്തിന്റെ കരസ്പര്‍ശംകൊണ്ടും തങ്ങളുടെ അനുഭവപാഠം ഉള്‍ക്കൊണ്ടുകൊണ്ടും ഡോ. ബിജോയിയുടെ നേതൃത്വത്തിലുള്ള സര്‍ജറി വിഭാഗവും, ഡോ.സല്‍മാന്‍ സലാഹുദ്ദീന്‍ നേതൃത്വം നല്‍കുന്ന കാര്‍ഡിയോളജി വിഭാഗം, ഡോ.സുനില്‍ രാജേന്ദ്രന്‍ നേതൃത്വം നല്‍കുന്ന വാസ്‌കുലാര്‍ സര്‍ജറി വിഭാഗം, ഡോ.സുജാത നേതൃത്വം നല്‍കുന്ന അനസ്‌തേഷ്യ വിഭാഗം, ഗിരീഷ് എച്ച് നേതൃത്വം നല്‍കുന്ന പെര്‍ഫ്യൂഷന്‍ വിഭാഗം,പരിചയസമ്പന്നരായ നഴ്‌സുമാരും അടങ്ങിയ മെഡിക്കല്‍ ടീം മറ്റൊരു ചരിത്രം കൂടി രചിച്ചു.
ഇന്ന് അബ്ദുല്‍ സലാം പൂര്‍ണ്ണ ആരോഗ്യത്തോടെ തന്റെ ദിനചര്യയിലേക്ക് നീങ്ങിയിരിക്കുന്നു എന്നതും കൂടുതല്‍ സന്തോഷം നല്‍കുന്നു.
വളരെ സങ്കീര്‍ണമായ ശസ്ത്രക്രിയകളും മറ്റും ചെയ്യാനുള്ള ആധുനിക മെഡിക്കല്‍ സജ്ജീകരണങ്ങളും കൃത്യമായ പരിശീലനം കിട്ടിയ ഒരുകൂട്ടം മെഡിക്കല്‍ സ്റ്റാഫിന്റെ ഒത്തൊരുമയുമാണ് ഈ വിജയത്തിന് പിന്നിലെന്ന് കാര്‍ഡിയാക് സര്‍ജറി വിഭാഗം മേധാവി ഡോ. ബിജോയി ജേക്കബ് പറഞ്ഞു.
ജീവന്‍ നിലനിര്‍ത്താന്‍ മലയാളികള്‍ നടത്തുന്ന ഒത്തൊരുമയും സഹകരണവും എക്കാലവും പ്രശംസനീയമാണ്. കഴിഞ്ഞ ദിവസം റഹീമിന്റെ ജീവനുവേണ്ടി എല്ലാവരും ഒരുമിച്ചതും നമ്മള്‍ കണ്ടതാണ്.അതേപോലെ തന്നെയാണ് ഈ ശസ്ത്രക്രിയ ചെയ്യാന്‍ ആവശ്യമായ മുഴുവന്‍ സഹായ സഹകരണവുമായി തങ്ങളുടെ നാട്ടുകാരും സുഹൃത്തുക്കളും മിംസ് ആശുപത്രി,മിംസ് ചാരിറ്റബിള്‍ ട്രസ്റ്റും കൂടെ നിന്നതെന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കള്‍ ഗഫൂര്‍ പറഞ്ഞു.
അടിയന്തിര സാഹചര്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കാനും വളരെപ്പെട്ടന്ന് തന്നെ മികച്ച ചികിത്സ നല്‍കി രോഗികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും ആസ്റ്റര്‍ മിംസ് ആശുപത്രി സജ്ജമാണ്.ഇത്തരം ചികിത്സകള്‍ക്ക് ആവശ്യമായ എല്ലാ സാമ്പത്തിക സഹായവും ആസ്റ്റര്‍ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്ന് നല്‍കാറുണ്ടെന്നും, മികച്ച ചികിത്സ എത്രയും വേഗം ലഭ്യമാകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും മിംസ് സി.ഒ.ഒ ലുക്മാന്‍ പൊന്‍മാടത്ത് പറഞ്ഞു.
മിംസിന്റെ സേവനം വാക്കുകളില്‍ ഒതുക്കാവുന്നതല്ലെന്നും തന്റെ ജീവിതത്തിലൂടെ താന്‍ നേര്‍സാക്ഷി യാണെന്നും അബ്ദുല്‍ സലാം പറഞ്ഞു .
ചടങ്ങില്‍ ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍, സി.എം.എസ് എബ്രഹാം മാമ്മന്‍, ഡോ. ബിജോയ് ജേക്കബ്, ഡോ. സന്ദീപ് മോഹനന്‍, ഡോ. സല്‍മാന്‍ സലാഹുദ്ധീന്‍, ഡോ.സുദീപ് കോശി, ഡോ.സന്ദീപ് മോഹനന്‍, ഡോ.ബിജോയ് കെ, ഡോ.സുനില്‍ രാജേന്ദ്രന്‍, ഡോ സുജാത പി, സി.ഒ.ഒ ലുക്മാന്‍ പൊന്‍മാടത്, അബ്ദുല്‍ സലാം,നജീബ്, ഉമ്മര്‍ തെക്കയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഈ ഹൃദയം ഇനിയും മിടിക്കും,കൂടുതല്‍ കരുത്തോടെ..