പുതിയ ട്രാവൽ പാക്കേജുകളുമായി ശാസ്ത ട്രാവൽസ്

കോഴിക്കോട്: തീർത്ഥാടന രംഗത്ത് 40 വർഷത്തെ പരിചയ സമ്പന്നതയുള്ള ശാസ്താ ട്രാവൽസ് 18-ാമത് കാശി യാത്ര ഇന്ന് കോഴിക്കോട്ട് നിന്ന് പുറപ്പെടും. ഈ യാത്രയിൽ കാശി, ബുദ്ധഗയ, അലഹബാദ്, ആഗ്ര, മധുര, ഹരിദ്വാർ, ഡൽഹി എന്നീ സ്ഥലങ്ങൾ ദർശിച്ച് 12-ാം ദിവസം തിരിച്ചെത്തും.
ജൂൺ 14ന് കാശിയാത്ര, ജൂൺ 30ന് അജ്മീർ, ജയ്പൂർ, ആഗ്ര, ഡൽഹി യാത്ര. ജൂലായിൽ രണ്ടാം വാരം നേപ്പാൾ യാത്ര, ആഗസ്ത് 14ന് ഗുജറാത്ത് യാത്ര. സെപ്തംബർ 10ന് ഹൈദരാബാദ് യാത്ര, സെപ്തംബർ 20ന് ഭുവനേശ്വർ, പുരി, കൽക്കത്ത, കാശി യാത്ര. കൂടാതെ കൊട്ടിയൂർ, നാലമ്പലം, തിരുപ്പതി, രാമേശ്വരം, മൂകാംബിക. നവംബർ മാസം മുതൽ ശബരിമല യാത്രയും. 2023 ജനുവരിയിൽ ദുബായ്, മലേഷ്യ. യാത്രകൾ പ്ലാൻ ചെയ്തിട്ടുണ്ടെന്ന് ശാസ്ത ട്രാവൽസ് എം.ഡി ശ്രീധരൻ നായർ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *