ഐ.പി.എല്ലില്‍ പാറ്റ് കമ്മിന്‍സ് സണ്‍ റൈസേഴ്‌സിനെ നയിക്കും

ഐ.പി.എല്ലില്‍ പാറ്റ് കമ്മിന്‍സ് സണ്‍ റൈസേഴ്‌സിനെ നയിക്കും

 

സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റന്‍ ആയി പാറ്റ് കമ്മിന്‍സ് നിയമിക്കപ്പെട്ടു. എയ്ഡന്‍ മാര്‍ക്രമിനെ മാറ്റിയാണ് ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ പാറ്റ് കമ്മിന്‍സിനെ ഫ്രാഞ്ചൈസി പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. ഓസ്‌ട്രേലിയക്ക് ഏകദിന ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന്‍ ആണ് കമ്മിന്‍സ്.

ഐപിഎല്‍ 2024 ലേലത്തില്‍ പാറ്റ് കമ്മിന്‍സിനെ 20.5 കോടി രൂപയ്ക്ക് ആയിരുന്നു സണ്‍ റൈസേഴ്‌സ് സ്വന്തമാക്കിയത്. ഐ പി എല്‍ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സൈനിംഗ് ആയിരുന്നു ഇത്.

എയ്ഡന്‍ മാര്‍ക്രത്തിന് കീഴില്‍ സണ്‍ റൈസേഴ്‌സ് ഐപിഎല്‍ 2023ല്‍ അവസാന സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. 14 മത്സരങ്ങളില്‍ നിന്ന് വെറും നാല് വിജയങ്ങള്‍ മാത്രമെ ഹൈദരാബാദിന് ഉണ്ടായിരുന്നുള്ളൂ.

ഐ.പി.എല്ലില്‍ പാറ്റ് കമ്മിന്‍സ് സണ്‍ റൈസേഴ്‌സിനെ നയിക്കും

Share

Leave a Reply

Your email address will not be published. Required fields are marked *