കേരളം വറചട്ടിയിലേക്ക് താപനില ഉയരാന്‍ സാധ്യത

കേരളം വറചട്ടിയിലേക്ക് താപനില ഉയരാന്‍ സാധ്യത

സംസ്ഥാനത്തെ ആറു ജില്ലകളില്‍ താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ്. എറണാകുളം, തൃശൂര്‍, കണ്ണൂര്‍, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.താപ നില 37 ഡിഗ്രിവരെ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണം. പകല്‍ 3 മണിവരെയുള്ള സമയം നേരിട്ട് സൂര്യ പ്രകാശ മേല്‍ക്കുന്നത് ഒഴിവാക്കണമെന്നും വിദഗ്ധരുടെ മുന്നറിയിപ്പ്.

താപ നില ഉയരുന്നതിനനുസരിച്ച് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. വര്‍ദ്ധിച്ച ചൂട് നിര്‍ജലീകരണത്തിനും ദേഹാസ്വാസ്ഥ്യം ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും വെള്ളം ധാരാളം കുടിക്കണം.നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാനും ശ്രദ്ധിക്കണം. സൂര്യ താപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ യഥാ സമയം കണ്ടെത്തി ചികിത്സ ഉറപ്പു വരുത്തുകയും വേണം.

 

 

 

 

കേരളം വറചട്ടിയിലേക്ക്
താപനില ഉയരാന്‍ സാധ്യത

Share

Leave a Reply

Your email address will not be published. Required fields are marked *