സപ്ലൈകോ മുഖേന നല്കുന്ന നിത്യ ഉപയോഗ സാധനങ്ങളുടെ സബ്സിഡി വെട്ടികുറച്ചു കൊണ്ട് ക്രമാതീതമായി വില വര്‍ദ്ധിപ്പിച്ച് ജന ജീവിതം ദുസ്സഹകമാക്കിയ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ ജില്ലാ യുഡിഎഫ് ആഹ്വാനം ചെയ്ത പ്രതിഷേധ ധര്‍ണ്ണ 21ന് (ബുധന്‍) രാവിലെ 10 മണിക്ക് ജില്ലയിലെ മാവേലി സ്റ്റോറുകള്‍ക്ക് മുമ്പില്‍ നടക്കും.
വില വര്‍ദ്ധിപ്പിച്ചതിന്റെ ഫലമായി 680 രൂപക്ക് ലഭിച്ചിരുന്ന 13 ഇന സാധനങ്ങള്‍ ഇപ്പോള്‍ 940 രൂപ നല്‍കേണ്ടിവരുന്നു. ജനങ്ങളെ പട്ടിണിയിലേക്ക് നയിക്കുന്ന സര്‍ക്കാരിന്റെ നിന്ദ്യമായ നീക്കത്തിനെതിരെയുള്ള ബഹുജന പ്രക്ഷോഭം എന്ന നിലയില്‍ നടത്തുന്ന സമരത്തിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ചെയര്മാന് കെ.ബാലനാരായണനും, കണ്‍വീനര്‍ അഹമ്മദ് പുന്നക്കലും അറിയിച്ചു.
യു.ഡി.എഫ് മാവേലി സ്റ്റോര്‍ ധര്‍ണ്ണ 21ന്