കരിപ്പൂര്‍ വിമാനതാവളം;വിമാന സര്‍വ്വീസ് ചര്‍ച്ച 19ന്

കരിപ്പൂര്‍ വിമാനതാവളം;വിമാന സര്‍വ്വീസ് ചര്‍ച്ച 19ന്

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ കരിപ്പൂരില്‍ ചര്‍ച്ച നടത്തുമെന്ന് അല്‍ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സ് കോര്‍പ്പറേറ്റ് ഡയറക്ടര്‍ നൂറുദ്ദീന്‍ എ അഹമ്മദും, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.പി.എം മുബഷിറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിമാനതാവളത്തില്‍ നിന്ന് നിലവിലുള്ള സാഹചര്യമുപയോഗിച്ച് മിഡില്‍ ഈസ്റ്റ്, ഫാര്‍ ഈസ്റ്റ്, ഇന്ത്യയുടെ അയല്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന്റെ സാധ്യതകളാണ് ചര്‍ച്ച ചെയ്യുക. ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര വ്യോമയാനാ മന്ത്രാലയത്തിന് സമര്‍പ്പിക്കും.

പരിപാടിയില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എം.പിമാര്‍, എം.എല്‍.എമാര്‍, കൊണ്ടോട്ടി-വള്ളിക്കുന്ന് എം.എല്‍.എമാര്‍, 30ഓളം വിമാനക്കമ്പനികളുടെ പ്രതിനിധികള്‍, കോഴിക്കോട് എയര്‍പോര്‍ട്ട് ഡയറക്ടര്‍, മലപ്പുറം ജില്ലാ കലക്ടര്‍, ചേംബര്‍ പ്രതിനിധികള്‍ എന്നിവര്‍ കോഴിക്കോട് എയര്‍പോര്‍ട്ട് അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും.

 

 

കരിപ്പൂര്‍ വിമാനതാവളം;വിമാന സര്‍വ്വീസ് ചര്‍ച്ച 19ന്

Share

Leave a Reply

Your email address will not be published. Required fields are marked *