കേരള പ്രവാസി സംഘം; പോരാട്ടത്തിന്റെ രണ്ട് പതിറ്റാണ്ടുകള്‍, ആഘോഷം 18ന്

കേരള പ്രവാസി സംഘം; പോരാട്ടത്തിന്റെ രണ്ട് പതിറ്റാണ്ടുകള്‍, ആഘോഷം 18ന്

കേരള പ്രവാസി സംഘത്തിന്റെ 20-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ‘പോരാട്ടത്തിന്റെ രണ്ട് പതിറ്റാണ്ടുകള്‍’ എന്ന നാമധേയത്തില്‍ നടക്കുന്ന സംഗമം 18ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കൃസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍പരിപാടി ഉദ്ഘാടനം ചെയ്യും. മന്ത്രി മുഹമ്മദ് റിയാസ് മുഖ്യാതിഥിയാവും. കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡണ്ട് ഗഫൂര്‍.പി.ലില്ലീസ് അധ്യക്ഷത വഹിക്കും.

2002 ഒക്ടോബര്‍ 19ന് കോഴിക്കോട് ജൂബിലി ഹാളില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരാണ് കേരള പ്രവാസി സംഘത്തിന്റെ രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തത്.

സംഘടനയില്‍ 8 ലക്ഷത്തളം അംഗങ്ങളുണ്ട്. തിരിച്ചെത്തിയ പ്രവാസികളെയാണ് സംഘടന പ്രതിനിധീകരിക്കുന്നത്. പ്രവാസികളുടെ പെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 3500 ലേക്ക് ഉയര്‍ത്തിയത് ഇടതു മുന്നണി സര്‍ക്കാരാണ്. പ്രവാസികളുടെ ക്ഷേമത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നവര്‍ ആരോപിച്ചു

വാര്‍ത്താസമ്മേളനത്തില്‍ ജന.സെക്രട്ടറി കെ.വി.അബ്ദുല്‍ ഖാദര്‍, പ്രസിഡണ്ട് ഗഫൂര്‍ പി.ലില്ലീസ്,ട്രഷറര്‍ ബാദുഷ കടലുണ്ടി, ജില്ലാ സെക്രട്ടറി സി.വി.ഇക്ബാല്‍, പ്രസിഡണ്ട് കെ.സജീവ് കുമാര്‍ പങ്കെടുത്തു.

 

 

 

 

കേരള പ്രവാസി സംഘം; പോരാട്ടത്തിന്റെ
രണ്ട് പതിറ്റാണ്ടുകള്‍, ആഘോഷം 18ന്

Share

Leave a Reply

Your email address will not be published. Required fields are marked *