കോഴിക്കോട്:മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കുറ്റ്യാടിക്കടുത്ത് നെടുമണ്ണൂര്‍ എല്‍ പി സ്കൂളില്‍ ബിജെപി പ്രവര്‍ത്തകര്‍ പൂജ നടത്തി. ചൊവ്വാഴ്ച രാത്രിയില്‍ നെടുമണ്ണൂര്‍ എല്‍ പി സ്കൂളിലെ മാനേജര്‍ അരുണയുടെ മകന് രുധീഷിന്റെ നേതൃത്വത്തിലാണ് പൂജ നടത്തിയത്. വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാരും സിപിഎം പ്രവര്‍ത്തകരുമെത്തി പൂജ തടയുകയും പ്രതിഷേധിക്കുകയും ചെയ്തു.
സ്കൂളില്‍ പൂജ നടക്കുന്നുവെന്ന വിവരം രാത്രി 11 മണിയോടെയാണ് നാട്ടുകാര്‍ അറിയുന്നത്. അതോടെ പ്രദേശവാസികള്‍ സ്കൂളിലെത്തുകയും ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു. തൊട്ടില്‍പ്പാലം പോലീസ് സ്ഥലത്തെത്തിയാണ് പൂജ നടത്തിയവരെ കസ്റ്റഡിയിലെടുത്തത്. സ്കൂള്‍ മാനേജര്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടത്തുമെന്ന് എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഎം പാര്‍ട്ടി പ്രവര്‍ത്തകര്‍ അറിയിച്ചു.