അജീഷിന് യാത്രാമൊഴി നല്‍കി ജന്മ നാട്

അജീഷിന് യാത്രാമൊഴി നല്‍കി ജന്മ നാട്

വയനാട്: മാനന്തവാടിയില്‍ ആനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ അജീഷിന് ജന്മ നാടിന്റെ യാത്രാമൊഴി. വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി അജീഷിന്റെ മൃതദേഹം പടമല സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ സംസ്‌കരിച്ചു. വിലാപയാത്രയായിട്ടാണ് മൃതദേഹം പള്ളിയിലേക്കെടുത്തത്.

മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടത്തിന്റെ കാര്‍മികത്വത്തില്‍ നടന്ന പ്രാര്‍ത്ഥനകളില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു. സര്‍ക്കാരിനെയും വനം വകുപ്പിനെയും ബിഷപ്പ് വിമര്‍ശിച്ചു. അജേഷിന്റെ മരണം അധികാരിളുടെ കണ്ണ് തുറപ്പിക്കണമെന്നും അപകടമുണ്ടായിട്ട് ഇടപെടുന്ന സര്‍ക്കാരിനെ അല്ല, അപകടമുണ്ടാകാതെ നോക്കുന്ന സര്‍ക്കാരിനെയാണ് തങ്ങള്‍ക്കിഷ്ടമെന്നും ബിഷപ്പ് പറഞ്ഞു.

 

 

 

അജീഷിന് യാത്രാമൊഴി നല്‍കി ജന്മ നാട്

 

Share

Leave a Reply

Your email address will not be published. Required fields are marked *