കോഴിക്കോട്:കവിയും എഴുത്തുകാരനും എന്നതിനപ്പുറം സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി അനീതിക്കെതിരെ പൊരുതിയ പരിഷ്‌ക്കര്‍ത്താവായിരുന്നുപ്രൊഫ: ജി – കുമാരപ്പിള്ള എന്ന് കവി. പി.കെ.ഗോപി പറഞ്ഞു.പ്രൊഫ. കുമാരപ്പിളളയുടെ ജന്മശതാബ്ദിയുടെ ഭാഗമായി കേരള സര്‍വോദയ മണ്ഡലംകോഴിക്കോട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ജന്മശതാബ്ദി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാം മറന്ന് പോകുന്ന ഈ തരം മഹാമനുഷ്യരെ സര്‍വോദയ മണ്ഡലം ഓര്‍ക്കുന്നത് ശ്ലാഘനിയമാണെന്ന് ഗോപി പറഞ്ഞു. കൊളേജില്‍ ആധുനിക ഇംഗ്ലീഷ് കവിത പഠിപ്പിച്ചപിള്ള സാര്‍ മലയാളത്തിന്റെ പ്രിയ കവിയായത് നിയോഗമാണ്. ചടങ്ങില്‍ സര്‍വോദയമണ്ഡലം സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.കെ.എ.അസീസ് അന്ധ്യക്ഷത വഹിച്ചു.
എഴുത്തുകാരന്‍ ഐസക് ഈപ്പന്‍, മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.ടി.എം. രവീന്ദ്രന്‍, ടി.ബാലകൃഷ്ണന്‍. ഒ.ജെ. ചിന്നമ്മ സംസാരിച്ചു ജില്ലാ സിക്രട്ടറി പി.ഐ അജയന്‍ സ്വാഗതവും പി.സുരേഷ് ബാബു നന്ദിയും പറഞ്ഞു.
പ്രൊഫ: ജി – കുമാരപ്പിള്ളയുടെ ജന്മശതാബ്ദി ആഘാഷിച്ചു