പെരുമ്പാവൂര്‍  പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം

പെരുമ്പാവൂര്‍  പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം

പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന് (പി.പി.എ) ജിദ്ദയ്ക്ക് 2024 പ്രവര്‍ത്തന വര്‍ഷം പുതിയ നേതൃത്വം രൂപീകരിച്ചു. കഴിഞ്ഞ 22 വര്‍ഷമായി ജിദ്ദയില്‍ പ്രവര്‍ത്തിച്ചുവരുന്ന പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ പ്രവാസി സഹോദരങ്ങളുടെ ഉന്നമനത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രവാസ ലോകത്ത് വളര്‍ന്നുവരുന്ന കുരുന്നുകളുടെ കലാകായിക സാംസ്‌കാരിക രംഗങ്ങളിലെ കഴിവുകള്‍ മികവുറ്റതാക്കുകയും, സ്വദേശത്തും വിദേശത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുള്ള സംഘടനയുടെ അമരത്തേക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു.

അനസ് അരിമ്പാശ്ശേരി (പ്രസിഡന്റ്) ശിഹാബ് ചെന്നര (വൈസ് പ്രസിഡന്റ്)മുഹമ്മദ് ഷാഫി(സെക്രട്ടറി) ഷഹീര്‍ ഐമിനാകുടി, സബീര്‍ സ്രാമ്പിക്കല്‍( ജോയിന്‍ സെക്രട്ടറിമാര്‍) ഹിജാസ് മുഹമ്മദ് (ട്രഷറര്‍) അന്‍സാദ് പുതുപ്പറമ്പില്‍ (മീഡിയ സെക്രട്ടറി) അജ്‌നാസ് അമ്പാട്ടുകുടി (ആര്‍ട്‌സ് സെക്രട്ടറി) മാഹിന്‍ഷാ പാലക്കല്‍, ഉബൈദ് കൂളിയാടന്‍ (വെല്‍ഫെയര്‍& പബ്ലിക് റിലേഷന്‍ കണ്‍വീനര്‍മാര്‍) അബ്ദുല്‍ഖാദര്‍ മുണ്ടപ്പള്ളി, കൊച്ച് അഹമ്മദ് കരിമ്പനക്കല്‍, ബഷീര്‍ കുപ്പിയാന്‍ (അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍) തന്‍സീംപുത്തൂക്കാടന്‍ , ആസിഫ് അയ്മനക്കുടി, (പ്രോഗ്രാം ഓര്‍ഗനൈസ് സിംഗ് കമ്മിറ്റി) സുബൈര്‍ കുമ്മനോട് (രക്ഷാധികാരി) തുടങ്ങിയവരാണ് പ്രധാന ഭാരവാഹികള്‍ 20 അംഗ എക്‌സിക്യൂട്ടീവ് സംഘത്തില്‍ നിന്നാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത് ഫസ്ലിന്‍ അബ്ദുല്‍ ഖാദര്‍, സിദ്ദീഖ് ചേറ്റുകുടിയില്‍, മക്കര്‍ കുഞ്ഞ് കണ്ണമ്പള്ളി,അന്‍സാര്‍ കാഞ്ഞിരത്തിങ്കല്‍, സിമി അബ്ദുല്‍ ഖാദര്‍ (ലേഡീസ് വിങ് ക്യാപ്റ്റന്‍) ജാസ്മിന്‍ ഷാഫി, ഫമിന ഹിജാസ്, നിഖിത ഫസ്ലിന്‍ (വനിതാ കണ്‍വീനര്‍മാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

 

 

 

പെരുമ്പാവൂര്‍  പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം

Share

Leave a Reply

Your email address will not be published. Required fields are marked *