കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ അവസാന ബജറ്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കൊണ്ടുള്ളതാണെന്നും, രാജ്യത്തെ 62% വരുന്ന അസംഘടിത മേഖലയെ പൂര്‍ണ്ണമായും അവഗണിക്കുന്നതാണെന്നും കേരള സ്റ്റേറ്റ് അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു. അസംഘടിത തൊഴിലാളികളുടെ ഉന്നമനത്തിനായി ആനുകൂല്യങ്ങളോ, ക്ഷേമ പദ്ധതികളോ പ്രഖ്യാപിക്കാത്ത ബജറ്റ് നിരാശാജനകമാണ്. ജനവിരുദ്ധ നിലപാടുകളുടെ മുഖമുദ്രയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെന്നും യോഗം കുറ്റപ്പെടുത്തി. കേരള സ്റ്റേറ്റ് അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി, ജില്ലാ കോണ്‍ഗ്രസ് ഭവന നിര്‍മ്മാണ ഫണ്ടിലേക്ക് നല്കുന്ന ആദ്യ ഗഢുവായ 10001 രൂപ ഡിസിസി പ്രസിഡണ്ട് കെ.പ്രവീണ്‍കുമാറിന് കൈമാറി. യുഡിഎഫ് ജില്ലാ ചെയര്മാന് കെ.ബാല നാരായണന് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് ജോയ്പ്രസാദ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. പി.കെ.ചോയി, ശശിധരന്, സുരഭി, രാധാകൃഷ്ണന് പെരുമണ്ണ, സുരേഷ് ബാബു മുണ്ടയ്ക്കല്‍, അശോകന് കിഴക്കയില്‍, കുര്യന് ജോസഫ് കോട്ടയില്‍, സരിത പ്രകാശ്, പി.കെ.ബല്‍ക്കീസ്, സുജാത ഗംഗാധരന്, ബിന്ദു രമേശ്, സി.കെ.കൃഷ്ണവേണി എന്നിവര്‍ സംസാരിച്ചു.
