വനിതകള്‍ക്ക് 1000 ഇരുചക്ര വാഹനം വിതരണം 4ന്

വനിതകള്‍ക്ക് 1000 ഇരുചക്ര വാഹനം വിതരണം 4ന്

കോഴിക്കോട്: നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ ആയിരം വനിതകള്‍ക്ക് അമ്പത് ശതമാനം സബ്‌സിഡിയോടുകൂടി വിതരണം ചെയ്യുന്ന 1000 ഇരുചക്ര വാഹനങ്ങളുടെ വുമണ്‍ ഓണ്‍ വീല്‍സ് ഉദ്ഘാടന കര്‍മ്മം 4ന് (ഞായറാഴ്ച) ഉച്ചക്ക് 3 മണിക്ക് ആസ്പിന്‍ കോര്‍ട്ടിയാര്‍ഡില്‍ (ബീച്ച്) വെച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ദേശീയ ചെയര്‍മാന്‍ കെ.എന്‍.അനന്തകുമാര്‍ അധ്യക്ഷത വഹിക്കും. ദേശീയ കോ-ഓര്‍ഡിനേറ്റര്‍ അനന്തു കൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് മോഹനന്‍ കോട്ടൂര്‍, സെക്രട്ടറി സുരേഷ് ബാബു.പി, ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.പി.ജാനകി, സംസ്ഥാന കമ്മിറ്റിയംഗം ബേബി കിഴക്കെ ഭാഗം എന്നിവര്‍ പങ്കെടുത്തു.

 

 

 

 

വനിതകള്‍ക്ക് 1000 ഇരുചക്ര വാഹനം
വിതരണം 4ന്

Share

Leave a Reply

Your email address will not be published. Required fields are marked *