അക്ഷരം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

അക്ഷരം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കോഴിക്കോട്: അഖിലകേരള കലാസാഹിത്യ സാംസ്‌കാരികരംഗവും, കണ്ണൂരിലെ എയറോസിസ് കോളേജ് ഓഫ് ഏവിയേഷന്‍ ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസും സംയുക്തമായി ഏര്‍പ്പെടുത്തിയ അക്ഷരം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എഴുത്തുകാരിയും ചലച്ചിത്ര തിരക്കഥാകൃത്തുമായ ഇന്ദു മേനോന്‍, എഴുപത്തഞ്ചോളം പുസ്തകങ്ങളുടെ രചയിതാവും കവിയും സാഹിത്യകാരനുമായ ബേപ്പൂര്‍ മുരളീധരപ്പണിക്കര്‍ എന്നിവരെ ബഹുമുഖപ്രതിഭാ പുരസ്‌കാരങ്ങള്‍ക്കും മാതൃഭൂമി ന്യൂസ് ചാനല്‍ ന്യൂസ് എഡിറ്റര്‍ ജി.പ്രസാദ്കുമാര്‍, പത്രപ്രവര്‍ത്തകന്‍ സന്തോഷ് വേങ്ങേരി (മലയാള മനോരമ), ജെ.സി.ഐ. ട്രെയിനര്‍ പ്രദീപന്‍ തൈക്കണ്ടി, കോഡ്മി ഹബ് ഇന്റര്‍നാഷണല്‍ സി.ഇ.ഒ. ഷമീന കെ.എ., നക്ഷത്രരാജ്യം മാനേജിംഗ് എഡിറ്റര്‍ ഇ.രാധാകൃഷ്ണന്‍ എന്നിവരെ പ്രതിഭാപുരസ്‌കാരങ്ങള്‍ക്കും തിരഞ്ഞെടുത്തു. സുപ്രഭാതം ഫോട്ടോഗ്രാഫര്‍ നിധീഷ് കൃഷ്ണനാണ് യുവപ്രതിഭാ പുരസ്‌കാരം.

വിവിധ സാഹിത്യ വിഭാഗങ്ങളില്‍നിന്ന് ഹാരിസ് രാജ്, ശ്രീധരന്‍ കൂത്താളി, ടി.ടി.സരോജിനി, ശ്രീരഞ്ജിനി ചേവായൂര്‍, അജിത്ത് നാരായണന്‍, ശ്രീലത രാധാകൃഷ്ണന്‍, സി.പി.പത്മചന്ദ്രന്‍, പൂജ ഗീത, മനോജ്കുമാര്‍ പൂളക്കല്‍, റേഡിയോ മാംഗോ അവതാരകരായ ബെന്‍സി അയ്യമ്പിള്ളി, മനോ ജോസ്, മാധ്യമ മേഖലയില്‍നിന്ന് ഫസ്‌ന ഫാത്തിമ (ചന്ദ്രിക), കെ.കെ.ജയേഷ് (ജനയുഗം), കെ.ടി.വിബീഷ് (മാധ്യമം) എന്നിവരും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി.

ഫെബ്രുവരി 18 ഞായറാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലില്‍, മുന്‍മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ., മുന്‍ എം.എല്‍.എ. പുരുഷന്‍ കടലുണ്ടി, സാഹിത്യകാരി കെ.പി.സുധീര എന്നിവര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് എയറോസിസ് കോളേജ് എം.ഡി. ഡോ.ഷാഹുല്‍ ഹമീദും ജൂറി ചെയര്‍മാന്‍ റഹിം പൂവാട്ടുപറമ്പും അറിയിച്ചു.

 

 

അക്ഷരം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *