ചാടി ചാടി നടക്കും നിതീഷിന്റെ ചാട്ടം കണ്ട് അത്ഭുതപ്പെട്ട് നേതാക്കള്‍

ചാടി ചാടി നടക്കും നിതീഷിന്റെ ചാട്ടം കണ്ട് അത്ഭുതപ്പെട്ട് നേതാക്കള്‍

ന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാര്‍ ആര്‍ജെഡിയില്‍ നിന്ന് ചാടി ബിജെപിയിലേക്ക്, അവിടുന്ന് ചാടി വീണ്ടും ആര്‍ജെഡിയിലേക്ക് പിന്നീട് കോണ്‍ഗ്രസിലേക്ക്, ദേ ഇപ്പോള്‍ വീണ്ടും ബിജെപിയിലേക്ക് ഇങ്ങനെ ചാടി ചാടി ഇത് അഞ്ചാം തവണയാണ് നിതീഷ് കുമാര്‍ കൂടുവിട്ട് കൂടുമാറുന്നത്. ഈ കൂടുമാറ്റത്തെക്കുറിച്ചാണ് ഇപ്പോള്‍ രാഷ്ട്രീയ രംഗത്തെ ചൂടേറിയ ചര്‍ച്ച.

നിലവിലെ സര്‍ക്കാരിന്റെ ഭരണം അവസാനിപ്പിച്ചെന്ന് ബീഹാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ നിതീഷ് കുമാര്‍ പറഞ്ഞു. ഇന്ത്യാ മുന്നണിയില്‍ നിന്ന് പ്രതീക്ഷിച്ചതൊന്നും നേടാന്‍ സാധിക്കില്ല എന്ന് മനസ്സിലാക്കിയാണ് നിതീഷ് കുമാറിന്റെ ഈ ചുവട് മാറ്റം. മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇന്ത്യ സഖ്യത്തിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന മമത ബാനര്‍ജിയുടെ അഭിപ്രായം ഇതിനൊരു വഴിത്തിരിവായത്.എന്നാല്‍, മുംബൈയില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ ഏകകണ്‌ഠേന തീരുമാനിച്ചത് പ്രധാനമന്ത്രി സ്ഥാനാര്‍ഥികളില്ലാതെ ഇന്ത്യ സഖ്യം ഒന്നിച്ചു പ്രവര്‍ത്തിക്കും എന്നായിരുന്നു.ഇന്ത്യാ സഖ്യത്തില്‍ സീറ്റ് വിഭജനം വേണമെന്ന ജെഡിയുവിന്റെ ആവശ്യം കോണ്‍ഗ്രസ് ക്കൈകൊണ്ടില്ല.കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ വലിച്ചു നീട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നും സഖ്യത്തിന്റെ തീരുമാനങ്ങള്‍ ബിജെപിക്കെതിരേ പോരാടാന്‍ മതിയാകുന്നതായിരുന്നില്ലെന്നും അവര്‍ ആരോപിച്ചു.
എന്നാല്‍ പോയവര്‍ പോകട്ടെയെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രതികരണം. നിതീഷ് പോകുമെന്ന് നേരത്തേ അറിയാമായിരുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു. ലാലുപ്രസാദ് യാദവുമായും തേജസ്വിയുമായും സംസാരിച്ചപ്പോള്‍ നിതീഷ് പോകുമെന്ന് അവരും പറഞ്ഞു. ഭാരത് ജോഡോ യാത്രയെ പ്രധാനമന്ത്രിയും ബിജെപിയും ഭയക്കുന്നുവെന്നും അതില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഈ രാഷ്ട്രീയ നാടകമെന്നും ഖാര്‍ഗെ വ്യക്തമാക്കി.ഈ പ്രവണത ബീഹാറിലെ ജനങ്ങള്‍ മനസ്സിലാക്കുമെന്നും വരുന്ന തിരഞ്ഞെടുപ്പില്‍ അവര്‍ പ്രതികരിക്കട്ടെയെന്നും ഖാര്‍ഗെ പറഞ്ഞു.
നിതീഷിന്റെ രാജി തങ്ങളുടെ ലക്ഷ്യത്തെ തകര്‍ക്കുന്നതല്ലെന്ന സന്ദേശമാണ് രാഹുല്‍ എക്‌സില്‍ കുറിച്ചത്. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യ പ്രതിപക്ഷ സഖ്യത്തിനെതിരെ ബിജെപി പ്രയോഗിച്ച ചക്രായുധമായി കാണണം.

 

 

ചാടി ചാടി നടക്കും നിതീഷിന്റെ
ചാട്ടം കണ്ട് അത്ഭുതപ്പെട്ട് നേതാക്കള്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *