കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ടും മര്‍കസ് സ്ഥാപനങ്ങളുടെ പ്രസിഡണ്ടുമായ സയ്യിദലി ബാഫഖി തങ്ങള്‍ക്ക് ജന്മ നാടായ കൊയിലാണ്ടിയില്‍ സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ആദരവ് ഒരുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ ആറ് പതിറ്റാണ്ട് നടത്തിയ സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആദരവ് സംഘടിപ്പിക്കുന്നത്. 19ന് (വെള്ളിയാഴ്ച)വൈകിട്ട് 5 മണിക്ക് കൊയിലാണ്ടി സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദരവ് സമ്മേളനം സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്യും. കര്‍ണാടക സ്പീക്കര്‍ യു.ടി.ഖാദര്‍ ഖ്യാതിഥിയാവും. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര് മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്മാന് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ അസ്സഖാഫി, ജനറല്‍ കണ്‍വീനര്‍ ടി.കെ.അബ്ദുറഹ്മാന് ബാഖഫി, കണ്‍വീനര്‍ അഫ്സല് കോളാരി, കരീം നിസാമി, മുഹമ്മദലി.സി.ടി, ഇസ്മയില്‍ മൂടാടി എന്നിവര്‍ പങ്കെടുത്തു.
സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് ആദരം നാളെ (19ന്)