”എം.ടിയെ ചാരി ചില സാഹിത്യകാരന്‍മാര്‍ ഷോ കാണിക്കുന്നു’; ജി സുധാകരന്‍

”എം.ടിയെ ചാരി ചില സാഹിത്യകാരന്‍മാര്‍ ഷോ കാണിക്കുന്നു’; ജി സുധാകരന്‍

ആലപ്പുഴ: സമരവും ഭരണവും പഠിപ്പിക്കാന്‍ എം.ടി വാസുദേവന്‍ നായര്‍ വരേണ്ടെന്ന് മുന്‍ മന്ത്രി ജി.സുധാകരന്‍. എം.ടിയെ ചാരി ചില സാഹിത്യകാരന്‍മാര്‍ ഷോ കാണിക്കുന്നു. നേരിട്ട് പറയാതെ എം.ടിയെ ഏറ്റുപറയുന്നത് ഭീരുത്വമാണെന്നും ജി.സുധാകരന്‍ ആലപ്പുഴയില്‍ പറഞ്ഞു.

‘എം.ടി എന്തോ പറഞ്ഞപ്പോള്‍ ചിലര്‍ക്ക് ഭയങ്കര ഇളക്കം. ചില സാഹിത്യകാരന്‍മാര്‍ക്ക് ഉള്‍വിളിയുണ്ടായി. പറയാനുള്ളത് പറയാതെ എംടി പറഞ്ഞപ്പോള്‍ പറയുന്നു.പക്ഷേ അത് ഏറ്റുപറയാത്ത ഒരാളുണ്ട്, ടി. പത്മനാഭന്‍. അദ്ദേഹം മാത്രം പ്രതികരിച്ചില്ല. സര്‍ക്കാരിനോടല്ല എം.ടി പറഞ്ഞത്, നേരത്തെയും ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്’. എം.ടി പറഞ്ഞപ്പോള്‍ ആറ്റം ബോംബ് വീണു എന്ന് പറഞ്ഞ് ചര്‍ച്ച ചെയ്യുന്നത് ശരിയല്ലെന്നും സുധാകരന്‍ പറഞ്ഞു.

‘താന്‍ പറയുന്നത് അച്ചടക്ക ലംഘനമല്ല, പാര്‍ട്ടി നയങ്ങളാണ്. ആലപ്പുഴ ജില്ലയില്‍ വി.എസ് കഴിഞ്ഞാല്‍ പാര്‍ട്ടി അംഗത്വത്തില്‍ സീനിയര്‍ താനാണ്. 60 വര്‍ഷമായി തനിക്ക് പാര്‍ട്ടി അംഗത്വമുണ്ട്’. വി എസിന് 85 വര്‍ഷമായി അംഗത്വമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

”എം.ടിയെ ചാരി ചില സാഹിത്യകാരന്‍മാര്‍ ഷോ കാണിക്കുന്നു’; ജി സുധാകരന്‍

Share

Leave a Reply

Your email address will not be published. Required fields are marked *