തിരുവനന്തപുരം:എന്‍ ആര്‍ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയും പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിനും സംയുക്തമായി സംഘടിപ്പിച്ച 22-ാത് പ്രവാസി ഭാരതി (കേരള) ദിനാഘോഷ ചടങ്ങില്‍ വെച്ച് മുന്‍ മന്ത്രി സി.ദിവാകരനില്‍ നിന്ന് ദുബായ് ഹിഡന്‍ പ്രോപ്പര്‍ട്ടീസ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഷഫീക്ക് പാലോല്‍ കുനിയില്‍ കര്മ്മശ്രേയ പുരസ്കാരം ഏറ്റുവാങ്ങി. കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്ത് ജാതിയേരിയിലെ എന്‍.ടി.കെ.മഹമൂദ്, ഫാത്തിമ പാലോല്കുറ്റിയില് ദമ്പതികളുടെ മകനാണ്. ദുബായ് ഗവണ്മെന്റിന്റെ ഗോല്‍ഡണ്‍ വിസ ലഭിച്ചിട്ടുണ്ട്.