ഐഫോണ്‍ സ്വന്തമാക്കാന്‍ സുവര്‍ണ്ണാവസരം

ഐഫോണ്‍ സ്വന്തമാക്കാന്‍ സുവര്‍ണ്ണാവസരം

റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഫ്‌ലിപ്കാര്‍ട്ടില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് മികച്ച ഓഫറുകള്‍. ആറ് ദിവസം നീണ്ടു നില്‍ക്കുന്ന സെയില്‍ ജനുവരി 14ന് ആരംഭിച്ച് 19ന് അവസാനിക്കും. ഫ്‌ലിപ്കാര്‍ട്ട് പ്ലസ് ഉപയോക്താക്കള്‍ക്ക് ജനുവരി 13 മുതല്‍ ഓഫര്‍ ലഭിക്കും. ആപ്പിള്‍, സാംസങ്, ഗൂഗിള്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ഉപകരണങ്ങള്‍ക്ക് വലിയ ഓഫറുകളുണ്ടാകും.പ്രത്യേകിച്ച് ഐഫോണ്‍ 14, പിക്‌സല്‍ 7എ തുടങ്ങിയ മോഡലുകള്‍ക്ക്.

കഴിഞ്ഞ സെപ്തംബറില്‍ വിപണിയിലെത്തിയ ഐഫോണ്‍ 15ന്റെ (128 ജിബി) നിലവിലെ വില 79,900 രൂപയാണ്. സെയില്‍ സമയത്ത് വിലയില്‍ എട്ട് ശതമാനം വരെ ഇടിവുണ്ടായേക്കും. അങ്ങനെയെങ്കില്‍ ഫോണ്‍ 72,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇതിനുപുറമെ 57,990 രൂപവരെ എക്‌സ്‌ചേഞ്ച് ഓഫറുമുണ്ടാകും. എച്ച്ഡിഎഫ്സി ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 4,000 രൂപ വരെ അധിക കിഴിവും ലഭിക്കും.

2022ല്‍ വിപണിയിലെത്തിയ ഐഫോണ്‍ 14ന്റെ (128 ജിബി) നിലവിലെ വില 69,900 രൂപയാണ്. 15 ശതമാനം വരെ കിഴിവ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ 58,999 രൂപയ്ക്ക് ഫോണ്‍ സ്വന്തമാക്കാനാകും. ഇതിനുപുറമെ എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യമാണ്. ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഎഫ്സി, ആക്‌സിസ് ബാങ്ക് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് പ്രത്യക ഓഫറുമുണ്ട്.

59,900 രൂപ വിലയുള്ള ഐഫോണ്‍ 13 52,999 രൂപയ്ക്ക് ലഭിക്കും. എക്‌സ്‌ചേഞ്ച് ഓഫറും തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് 3,000 രൂപ അധിക കിഴിവുമുണ്ടാകും. എച്ച്ഡിഎഫ്സി, ആക്‌സിസ് ബാങ്ക് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് പ്രത്യേക ഓഫറുമുണ്ട്.

 

 

 

ഐഫോണ്‍ സ്വന്തമാക്കാന്‍ സുവര്‍ണ്ണാവസരം

Share

Leave a Reply

Your email address will not be published. Required fields are marked *