ബിജെപി സി.പി.എം ധാരണ മാസപ്പടി കേസിലും ഉണ്ടാകുമോ; വി.ഡി.സതീശന്‍

ബിജെപി സി.പി.എം ധാരണ മാസപ്പടി കേസിലും ഉണ്ടാകുമോ; വി.ഡി.സതീശന്‍

ബിജെപി സി.പി.എം ധാരണ മാസപ്പടി കേസിലും ഉണ്ടാകുമോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ ജോര്‍ജ്ജിന് പ്രതിരോധം തീര്‍ത്ത സി.പി.എമ്മിന്റെ നിലപാടിനെ ചോദ്യം ചെയ്യുകയായിരുന്നു പ്രതിപക്ഷം. സംഘപരിവാര്‍ സി.പി.എം ധാരണ മാസപ്പടി കേസിലും ഉണ്ടാകുമോയെന്ന് കണ്ടറിയാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. നേരത്തെ നാലു കേസുകളില്‍ സിപിഎം ബിജെപി ധാരണയുണ്ടായി. അഞ്ചാമത്തെ കേസിലും അത് ആവര്‍ത്തിക്കുമോ എന്ന് നോക്കിയിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. സിപിഎം നേതാക്കള്‍ വീണയ്‌ക്കെതിരായ ആരോപണങ്ങളില്‍ പ്രതികരിക്കത്തതെന്താണെന്നും പൊതുമരാമത്ത് മന്ത്രിയുടെ നാവ് ഉപ്പിലിട്ടോ എന്നും സതീശന്‍ പ്രതികരിച്ചു.. വിവാദങ്ങളില്‍ സിപിഎമ്മില്‍ ചര്‍ച്ചയില്ലാത്തത് എന്തെന്നും മന്തിമാര്‍ രാജകൊട്ടാരത്തിലെ വിദൂഷകരമായി മാറിയെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

 

 

 

 

ബിജെപി സി.പി.എം ധാരണ മാസപ്പടി
കേസിലും ഉണ്ടാകുമോ; വി.ഡി.സതീശന്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *