കൗമാര മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം സ്വര്‍ണ്ണ കിരീടത്തിന് ഇഞ്ചോടിഞ്ച് പോരാട്ടം

കൗമാര മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം സ്വര്‍ണ്ണ കിരീടത്തിന് ഇഞ്ചോടിഞ്ച് പോരാട്ടം

കൗമാര മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം.സംസ്ഥാന സ്‌കൂള്‍ കലോത്സവം നാലാം ദിനം അവസാനിച്ചപ്പോള്‍ സ്വര്‍ണ്ണ കിരീടത്തിനുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കണ്ണൂരിനെ പിന്നിലാക്കി കോഴിക്കോട് മുന്നില്‍ലെത്തി.228 ഇനങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ 901 പോയിന്റോട് കൂടിയാണ് കോഴിക്കോട് ഒന്നാമതെത്തിയത്. കണ്ണൂര്‍ 897 പാലക്കാട് 893 എന്നതാണ് പോയിന്റ് നില ആതിഥേയരായ കൊല്ലം ആറാം സ്ഥാനത്താണ്.
ഇന്ന് നടക്കുന്ന 10 മത്സരങ്ങളുടെയും പോയിന്റ് നിലയാണ് ചാമ്പ്യന്‍ ജില്ലയെ തീരുമാനിക്കുന്നത്. ഇന്ന് നാടോടി നൃത്തം, പരിചമുട്ട്, വഞ്ചിപ്പാട്ട്, ട്രിപ്പിള്‍ ജാസ് തുടങ്ങിയ മത്സരങ്ഹളാണ് വേദിയില്‍ നടക്കുക.
ഒന്നര ദിവസം ലീഡ് ചെയ്ത ശേഷമാണ് കണ്ണൂര്‍ കോഴിക്കോടിന് പിന്നിലേക്ക് പോയത്. ഇന്ന് 10 ഇനങ്ങളിലാണ് മത്സരം.

വൈകിട്ട് 5ന് ആശ്രാമം മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ മമ്മൂട്ടി മുഖ്യാതിഥിയാവും.. മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ വിഭാഗങ്ങളിലെ 30 വിജയികള്‍ക്ക് ഒന്നാം വേദിയില്‍ വച്ച് സമ്മാനം നല്‍കും.

സ്‌കൂളുകളില്‍ ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 234 പോയിന്റ് നേടി ഒന്നാം സ്ഥാനം ഉറപ്പിച്ചു. രണ്ടാമതുള്ള കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 111 പോയിന്റ് മാത്രമാണുള്ളത്.

 

 

 

 

കൗമാര മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം
സ്വര്‍ണ്ണ കിരീടത്തിന് ഇഞ്ചോടിഞ്ച് പോരാട്ടം

Share

Leave a Reply

Your email address will not be published. Required fields are marked *