സോനെറ്റ് 2024 പതിപ്പിന്റെ മൈലേജ് കണക്കുകള്‍ പുറത്തുവിട്ട് കിയ

സോനെറ്റ് 2024 പതിപ്പിന്റെ മൈലേജ് കണക്കുകള്‍ പുറത്തുവിട്ട് കിയ

കിയ തങ്ങളുടെ 2024 സോനെറ്റ് ഫെയ്സ്ലിഫ്റ്റിനെ ഇന്ത്യന്‍ വിപണിയില്‍ ലേഞ്ച് ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ്, പുതുക്കിയ മോഡലിനായിട്ടുള്ള ബുക്കിംഗും കമ്പനി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. വളരെയധികം കോംപറ്റീഷന്‍ നിറഞ്ഞ സെഗ്മെന്റില്‍ ഏറെ 2024 സോനെറ്റ് കൂടുതല്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കും എന്ന പ്രതീക്ഷയിലാണ് ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡ്.

ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി തന്നെ നിര്‍മ്മാതാക്കള്‍ പുതിയ സോനെറ്റിന്റെ പ്രധാന എഞ്ചിന്‍ സവിശേഷതകളും മൈലേജ് കണക്കുകളും വെളിപ്പെടുത്തിയിരിക്കുകയാണ്. സബ്‌കോംപാക്ട് എസ്യുവിയുടെ മോഡല്‍ ലൈനപ്പ് 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ വേരിയന്റുകള്‍ ഉള്‍പ്പെടെ നിലവിലുള്ള എഞ്ചിനുകള്‍ നിലനിര്‍ത്തും.
2024 സോനെറ്റിന്റെ മൈലേജ് കണക്കുകള്‍ പുറത്തുവിട്ട് കിയ

അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം മാത്രമായി ലഭ്യമായ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് ഗ്യാസോലിന്‍ യൂണിറ്റ്, ലിറ്ററിന് 18.83 കിലോമീറ്റര്‍ എന്ന ഫ്യുവല്‍ ഇക്കോണമി റേറ്റിംഗോടെ, 83 PS മാക്‌സ് പവര്‍ ഔട്ട്പുട്ടും 115 ചാ പീക്ക് torque ഉം നല്‍കുന്നു.

ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ആറ് സ്പീഡ് ശങഠ അല്ലെങ്കില്‍ ഏഴ് സ്പീഡ് ഉഇഠ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഉപയോഗിച്ച് മികച്ച ഫ്‌ലെക്‌സിബിലിറ്റി നല്‍കുന്നു. 120 PS മാക്‌സ് പവറും 172 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന ഈ എഞ്ചിന്‍ iMT ഓപ്ഷനില്‍ ലിറ്ററിന് 18.7 കിലോമീറ്ററും, DCT പതിപ്പില്‍ ലിറ്ററിന് 19.2 കിലോമീറ്ററും മൈലേജ് കണക്കുകള്‍ കൈവരിക്കുന്നു.
2024 സോനെറ്റിന്റെ മൈലേജ് കണക്കുകള്‍ പുറത്തുവിട്ട് കിയ

1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ യൂണിറ്റ് 116 PS പരമാവധി കരുത്തും 250 ചാ പീക്ക് torque ഉം പുറപ്പെടുവിക്കുന്നതാണ്, ആറ് സ്പീഡ് iMT, ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ മൂന്ന് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.

ഡീസല്‍ iMT കോമ്പിനേഷന്‍ ഇവയില്‍ എല്ലാം വെച്ച് ഏറ്റവും ഇന്ധനക്ഷമതയുള്ള മോഡലായി വേറിട്ടുനില്‍ക്കുന്നു, ലിറ്ററിന് 22.3 കിലോമീറ്ററാണ് കമ്പനി ഇതിന് അവകാശപ്പെടുന്ന മൈലേജ്. അതേസമയം ഡീസല്‍ ഓട്ടോമാറ്റിക് സജ്ജീകരണം ലിറ്ററിന് 18.6 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. ഡീസല്‍ മാനുവല്‍ കോമ്പിനേഷന്റെ മൈലേജ് കണക്ക് ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

പുതിയ സെല്‍റ്റോസുമായി യോജിപ്പിച്ച്, 2024 കിയ സോനെറ്റ് ഫെയ്സ്ലിഫ്റ്റ് 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, പുതുക്കിയ ക്ലൈമറ്റ് കണ്‍ട്രോള്‍ പാനല്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഫോര്‍ വേ പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ അവതരിപ്പിക്കുന്നു. അത് കൂടാതെ, ശ്രദ്ധേയമായി സോനെറ്റിനൊപ്പം ലെവല്‍ 1 അഉഅട സാങ്കേതികവിദ്യയും 360 -ഡിഗ്രി ക്യാമറയും കിയ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്ല്, പുതിയ എല്‍ഇഡി ഉഞഘ -കളുള്ള ഷാര്‍പ്പര്‍ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, പുതുക്കിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, സ്ലീക്കര്‍ എല്‍ഇഡി ഫോഗ് ലാമ്പുകള്‍, അപ്പ്‌ഡേറ്റ് ചെയ്ത കണക്റ്റഡ് എല്‍ഇഡി ടെയില്‍ലാമ്പുകള്‍ എന്നിവ ഫെയ്സ്ലിഫ്റ്റ് പതിപ്പിന്റെ പ്രധാന എക്സ്റ്റീരിയര്‍ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു.

സോനെറ്റ് 2024 പതിപ്പിന്റെ മൈലേജ് കണക്കുകള്‍ പുറത്തുവിട്ട് കിയ

Share

Leave a Reply

Your email address will not be published. Required fields are marked *