പ്രസ്സ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍സ് ബില്ലും മാധ്യമങ്ങളും സെമിനാര്‍ നാളെ (ചൊവ്വ)

പ്രസ്സ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍സ് ബില്ലും മാധ്യമങ്ങളും സെമിനാര്‍ നാളെ (ചൊവ്വ)

കോഴിക്കോട്: ഓര്‍ഗനൈസേഷന്‍സ് ഓഫ് സ്മാള്‍ ന്യൂസ്‌പേപ്പേഴ്‌സ് സൊസൈറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ‘പ്രസ്സ് ആന്റ് രജിസ്‌ട്രേഷന്‍സ് ഓഫ് പീരിയോഡിക്കല്‍സ് ബില്ലും മാധ്യമങ്ങളും’ സെമിനാര്‍ നാളെ(ചൊവ്വ) വൈകിട്ട് 3 മണിക്ക് പീപ്പിള്‍സ് റിവ്യൂ ഓഫീസില്‍ (പൊറ്റങ്ങാടി രാഘവന്‍ റോഡ്, വെസ്റ്റ് നടക്കാവ്) നടക്കും. സെമിനാര്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററുമായ കെ.എഫ്.ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡണ്ട് കമാല്‍ വരദൂര്‍, സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം സംസ്ഥാന ജന.സെക്രട്ടറി കെ.പി. വിജയകുമാര്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കുന്നത്തൂര്‍ രാധാകൃഷ്ണന്‍, ന്യൂസ് കേരള എഡിറ്റര്‍ നിസാര്‍ ഒളവണ്ണ, ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡണ്ട് എം.വി.കുഞ്ഞാമു, സാമൂഹിക പ്രവര്‍ത്തകന്‍ കെ.വി.സുബ്രഹ്‌മണ്യന്‍, മാധ്യമ പ്രവര്‍ത്തകന്‍ കലാം വെള്ളിമാട്കുന്ന്, ഉപഭോക്തൃ സമിതി ജില്ലാ പ്രസിഡണ്ട് ടി.കെ.അസീസ് എന്നിവര്‍ സംസാരിക്കും. പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി.ടി.നിസാര്‍ വിഷയം അവതരിപ്പിക്കും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആറ്റക്കോയ പള്ളിക്കണ്ടി മോഡറേറ്ററാകും. ഒ.എന്‍.എസ്.എസ് പ്രസിഡണ്ട് രാമദാസ് വേങ്ങേരി അധ്യക്ഷത വഹിക്കും. സംഘാടക സമിതി ചെയര്‍മാന്‍ ജോയ് പ്രസാദ് പുളിക്കല്‍ സ്വാഗതവും ഒ.എന്‍.എസ്.എസ് സംസ്ഥാന ജന.സെക്രട്ടറി വിനീത മണിത്തറ നന്ദിയും പറയും.

 

 

 

പ്രസ്സ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍സ് ബില്ലും മാധ്യമങ്ങളും
സെമിനാര്‍ നാളെ (ചൊവ്വ)

 

Share

Leave a Reply

Your email address will not be published. Required fields are marked *