സുലൈമാന്‍ സേട്ടിന്റെ പുത്രി തസ്‌നീം എഎന്‍എല്ലില്‍ ചേര്‍ന്നു

സുലൈമാന്‍ സേട്ടിന്റെ പുത്രി തസ്‌നീം എഎന്‍എല്ലില്‍ ചേര്‍ന്നു

കോഴിക്കോട്: സുലൈമാന്‍ സേട്ടിന്റെ പുത്രി തസ്‌നീം ഷാജഹാന്‍ ഐഎന്‍എല്ലില്‍ ചേര്‍ന്നതായി ഐഎന്‍എല്‍ സംസ്ഥാനജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവര്‍ കോവിലില്‍ നിന്ന് അവര്‍ മെമ്പര്‍ഷിപ്പ് സ്വീകരിച്ചു. സംഘ പരിവാറിനോട് അടുപ്പം പുലര്‍ത്തുന്ന ലീഗ് നേതൃത്വം മുസ്ലിം സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ ബലികൊടുക്കുകയാണെന്ന് തസ്‌നീം ഷാജഹാന്‍ പറഞ്ഞു. ബിജെപിയെ നേരിടാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ വികസിപ്പിക്കലാണ് പോംവഴിയെന്നും അതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ കാസിം ഇരിക്കൂര്‍, തസ്‌നീം ഷാജഹാന്‍, നാഷണല്‍ വുമണ്‍സ് ലീഗ് സംസ്ഥാന ജന.സെക്രട്ടറി എം.ഹസീന ടീച്ചര്‍, ജില്ലാ ജന.സെക്രട്ടറി ഖദീജ ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.

 

 

 

സുലൈമാന്‍ സേട്ടുവിന്റെ പുത്രി
തസ്‌നീം എഎന്‍എല്ലില്‍ ചേര്‍ന്നു

 

Share

Leave a Reply

Your email address will not be published. Required fields are marked *