മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത്  ഉപജാപക സംഘം; വി ഡി സതീശന്‍

മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് ഉപജാപക സംഘം; വി ഡി സതീശന്‍

കോഴിക്കോട്:മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് ഉപജാപക സംഘമാണ്. വിമര്‍ശിക്കുന്നവരെ ഭയപ്പെടുത്താനാണ് പിണറായിയുടെ ശ്രമം. വെയില്‍ ഉള്ളപ്പോള്‍ മുഖ്യമന്ത്രി പുറത്തിറങ്ങരുത്. സ്വന്തം നിഴല്‍ കണ്ടാല്‍ പോലും അദ്ദേഹം പേടിക്കുമെന്നും അത്രക്ക് ഭീരുവാണ് മുഖ്യമന്ത്രിയെന്നും സതീശന്‍ പരിഹസിച്ചു. നവകേരള സദസ്സില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി കൊടുക്കാനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് ശക്തമായ സമരം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കൂട്ടിച്ചേര്‍ത്തു. കാപ്പ പ്രകാരം ജയില്‍ അടക്കേണ്ടവരാണ് മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കിയത്. രാഷ്ട്രീയ പാരമ്പര്യവും അനുഭവജ്ഞാനവുമുള്ള ഒരാള്‍ അധികാര സ്ഥാനത്തിരുന്ന് ഇത്തരത്തില്‍ പെരുമാറില്ല. വിമര്‍ശിക്കുന്ന എല്ലാവരേയും ഭയപ്പെടുത്താന്‍ നോക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

വലിയ അഴിമതിയാണ് നവകേരള യാത്രയുടെ മറവില്‍ നടന്നത്. പരാതികള്‍ ചാക്കില്‍ കെട്ടി സൂക്ഷിക്കുകയാണ്. നവകേരള സദസ്സിലൂടെ ഏത് പ്രശ്നമാണ് പരിഹരിച്ചത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഖജനാവ് താഴിട്ട് പൂട്ടിയിരിക്കുകയാണെന്നും സദസ്സ് ഉപയോഗിച്ചത് പ്രതിപക്ഷത്തെ അധിക്ഷേപിക്കാനാണെന്നും പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു.

ബി.ജെ.പിക്കാര്‍ ക്രൈസ്തവരുടെ വീടുകളില്‍ ഇപ്പോള്‍ കേക്കുമായി ഇറങ്ങിയിരിക്കുയാണ്. രാജ്യചരിത്രത്തില്‍ ക്രൈസ്തവര്‍ക്കെതിരെ ഏറ്റവും വലിയ ആക്രമങ്ങള്‍ നടന്ന വര്‍ഷമാണിത്. മണിപ്പൂരില്‍ സംഘപരിവാര്‍ കത്തിച്ചുകളഞ്ഞത് 256 ക്രൈസ്തവ പള്ളികളും മതസ്ഥാപനങ്ങളുമാണ്. സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷം പാടില്ലെന്ന് പറഞ്ഞ് സമരം ചെയ്യുന്നസംഘപരിവാര്‍, രാജ്യവ്യാപകമായി മതപരിവര്‍ത്തന വിരുദ്ധ നിയമമുണ്ടാക്കി ക്രൈസ്തവരെ വേട്ടയാടുകയാണ്. എന്നിട്ടാണ് ആട്ടിന്‍തോലിട്ട ചെന്നായയെപോലെ കേരളത്തിലെ ബി.ജെ.പി. നേതാക്കന്മാര്‍ അരമനകളിലേക്കും ക്രൈസ്തവരുടെ വീടുകളിലേക്കും കയറിചെല്ലുന്നത്. ഇക്കാര്യങ്ങളെല്ലാം കേരളത്തിലെ ക്രൈസ്തവര്‍ക്ക് ബോധ്യപ്പെടുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് ഉപജാപക സംഘം
വി ഡി സതീശന്‍

Share

Leave a Reply

Your email address will not be published. Required fields are marked *