തടയുമെന്ന് എസ്എഫ്‌ഐ; ഗവര്‍ണറുടെ സുരക്ഷക്ക് 3 പൈലറ്റ് വാഹനങ്ങള്‍ കൂടി

തടയുമെന്ന് എസ്എഫ്‌ഐ; ഗവര്‍ണറുടെ സുരക്ഷക്ക് 3 പൈലറ്റ് വാഹനങ്ങള്‍ കൂടി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു സുരക്ഷ ശക്തമാക്കണമെന്നു ഡിജിപി എസ്.ദര്‍വേഷ് സാഹിബ്. സിറ്റി പൊലീസ് കമ്മിഷണര്‍മാര്‍ക്കും എസ്പിമാര്‍ക്കും ഇതു സംബന്ധിച്ച നിര്‍ദേശം കൈമാറി. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറെ വഴിയില്‍ തടഞ്ഞതിനെ തുടര്‍ന്ന് ഇന്റലിജന്‍സ് വിഭാഗം നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ചാണു നടപടി.

മൂന്ന് പൈലറ്റ് വാഹനങ്ങള്‍ ഗവര്‍ണറുടെ വാഹനവ്യൂഹത്തില്‍ അധികമായി ഉള്‍പ്പെടുത്തും. ഗവര്‍ണര്‍ കടന്നുപോകുന്ന വഴികളില്‍ സുരക്ഷ ശക്തമാക്കും. പ്രധാന റൂട്ടില്‍ പ്രശ്‌നമുണ്ടെങ്കില്‍ ഗവര്‍ണറെ കടത്തിവിടാന്‍ രണ്ട് റൂട്ടുകള്‍ കൂടി നേരത്തെ നിശ്ചയിക്കും. റൂട്ടുകള്‍ സംബന്ധിച്ച് രഹസ്യസ്വഭാവം സൂക്ഷിക്കാന്‍ നടപടിയെടുക്കും. ഗവര്‍ണര്‍ കടന്നു പോകുന്ന വഴികളില്‍ പ്രശ്‌നക്കാരെ നേരത്തെ തിരിച്ചറിഞ്ഞു നിയന്ത്രണത്തിലാക്കും.

ആവശ്യമെങ്കില്‍, ഇത്തരക്കാരെ മുന്‍കൂട്ടി അറസ്റ്റു ചെയ്യാന്‍ പ്രത്യേക സംഘമുണ്ടാകും. ഗവര്‍ണര്‍ പോകുന്ന സ്ഥലങ്ങളില്‍ റിങ് സുരക്ഷ ഒരുക്കും. സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയത്തിലായിരിക്കും ഗവര്‍ണര്‍. താമസിക്കുന്ന സ്ഥലത്തും സുരക്ഷ ശക്തമാക്കും. താമസിക്കുന്ന കെട്ടിടത്തിനു മുന്നിലും പുറകിലും വശങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാകും. നിലവില്‍ ഗവര്‍ണറുടെ സുരക്ഷാ വ്യൂഹത്തില്‍ അഡ്വാന്‍സ് പൈലറ്റ്, പൈലറ്റ്, ഗവര്‍ണറുടെ ഔദ്യോഗിക വാഹനം, രാജ്ഭവന്റെ സെക്യൂരിറ്റി വാഹനം, അതതു സിറ്റികളിലെ പൊലീസിന്റെ പട്രോളിങ് വാഹനം (റോഡിന്റെ വശത്തിലൂടെ), ഗവര്‍ണറുടെ വാഹനം കേടായാല്‍ സഞ്ചരിക്കാനുള്ള പകരം വാഹനം, ആംബുലന്‍സ്, ഫയര്‍ഫോഴ്‌സിന്റെ വാഹനം എന്നിവയാണുള്ളത്. ഔദ്യോഗിക വാഹത്തിന്റെ ഇരു വശങ്ങളിലും ഇനി പൊലീസ് വാഹനമുണ്ടാകും. ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ 16ന് കോഴിക്കോട്ടെത്തും.

 

തടയുമെന്ന് എസ്എഫ്‌ഐ; ഗവര്‍ണറുടെ സുരക്ഷക്ക് 3 പൈലറ്റ് വാഹനങ്ങള്‍ കൂടി

Share

Leave a Reply

Your email address will not be published. Required fields are marked *