കോഴിക്കോട് മികച്ച മനുഷ്യാവകാശ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് എം പി റീജ. എന്‍ പുഷ്പലത എന്നിവര്‍ക്ക് ലഭിച്ചു. നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഫോഴ്‌സിന്റെ (എന്‍.എച്ച്.ആര്‍.എ. സി.എഫ്) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിലാണ് അവാര്‍ഡ് നല്‍കിയത്. ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടത്തിയ മനുഷ്യാവകശ പ്രവര്‍ത്തനങ്ങളാണ് എം പി റീജയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.മനുഷ്യാവകശ ദിനത്തില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന ചടങ്ങില്‍ എംപി അബ്ദുല്‍ സമദ് സമദാനി എം പി ഉദ്ഘാടനം ചെയ്തു. എന്‍.എച്ച്.ആര്‍.എ. സി.എഫ് നാഷണല്‍ ചെയര്‍മാന്‍ അഡ്വ.കെ.വിജയരാഘവന്‍ എംപി റീജ, എന്‍ പുഷ്പലത എന്നിവര്‍ക്ക് അവാര്‍ഡ് കൈമാറി.നാഷണല്‍ ഡയറക്ടര്‍ അഡ്വ.ജോഷി പാച്ചന്‍, കെ.പ്രമോദ്, ദാമോദരന്‍ എറനാട്, സി.ആര്‍.അനില്‍കുമാര്‍, ടി.പി.രമേഷ് ബേബി അഡ്വ മാത്തൂര്‍ സുരേഷ് ബേബിഎച്ച്.ഐ.മഹമ്മൂദ, പി.ദിലീപ് തുടങ്ങിയവര്‍ സംബന്ധിച്ചു.