വയനാട്: യുവാവിനെ ആക്രമിച്ച് കൊന്ന കടുവയെ തിരിച്ചറിഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിലെ ണണഘ 45 എന്ന കടുവയാണ് യുവാവിനെ ആക്രമിച്ച് കൊന്നത്. കടുവ സെന്‍സസ് നടത്തിയ സമയത്ത് വന്യജീവി സങ്കേതത്തിലുള്ള ഈ കടുവയെ വകുപ്പ് കണ്ടെത്തി ലിസ്റ്റ് ചെയ്തിരുന്നു. 13 വയസ്സ് പ്രായമുള്ള ആണ്‍ കടുവയാണിതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
പൂതാടി മൂടക്കൊല്ലിയില്‍ മരോട്ടിപ്പറമ്പില്‍ പ്രജീഷ് (36) എന്ന ക്ഷീരകര്‍ഷകന്‍ സ്വകാര്യഭൂമിയില്‍ പുല്ലരിയാന്‍ പോയപ്പോഴാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. വനംവകുപ്പ് പ്രദേശത്ത് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം, വാകേരിയിലെ കടുവയെ പിടികൂടാനായി വനം വകുപ്പിന്റെ 80 അംഗ സ്‌പെഷ്യല്‍ ടീം ഇന്ന് വയനാട്ടിലെത്തും.
കൂടുതല്‍ തോക്കുകളും ക്യാമറകളും വനം വകുപ്പ് അനുവദിച്ചു. കഴിഞ്ഞ ദിവസം കോഴി ഫാമിനടുത്ത് കണ്ടതടക്കം പ്രദേശത്ത് കണ്ട എല്ലാ കാല്‍പാടുകളും ഒരേ കടുവയുടേതാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു.