വാട്സ്ആപ്പില്‍ ചാറ്റുകള്‍ക്ക് പുറമെ സന്ദേശങ്ങളും പിന്‍ ചെയ്യാം

വാട്സ്ആപ്പില്‍ ചാറ്റുകള്‍ക്ക് പുറമെ സന്ദേശങ്ങളും പിന്‍ ചെയ്യാം

വാട്സ്ആപ്പില്‍ ഇനി ചാറ്റുകള്‍ മാത്രമല്ല സന്ദേശങ്ങളും പിന്‍ ചെയ്യാം. ഇതോടെ പിന്‍ ചെയ്തിരിക്കുന്ന സന്ദേശം ചാറ്റ് വിന്‍ഡോയുടെ മുകളിലായി പ്രത്യക്ഷപ്പെടും. ഒരു സമയത്ത് ഒരു സന്ദേശം മാത്രമേ പിന്‍ചെയ്യാന്‍ സാധിക്കുകയുള്ളൂ. വ്യക്തിഗത ചാറ്റിലും ഗ്രൂപ്പ് ചാറ്റിലും ഫീച്ചര്‍ ലഭ്യമാണ്. സന്ദേശങ്ങള്‍ മാത്രമല്ല, പോളുകള്‍, ഇമോജി, ലൊക്കേഷന്‍, ചിത്രങ്ങള്‍ എന്നിവയെല്ലാം പിന്‍ ചെയ്യാനാകും. ഉപയോക്താക്കളില്‍ നിന്നുണ്ടായ ആവശ്യമനുസരിച്ച് ്‌ടെലഗ്രാമിന് സമാനമായ സവിശേഷതകള്‍ അവതരിപ്പിച്ചത്.

സന്ദേശങ്ങള്‍ എങ്ങനെ പിന്‍ ചെയ്യാം

ആന്‍ഡ്രോയിഡില്‍ പിന്‍ ചെയ്യുന്നതിനായി സന്ദേശത്തില്‍ ലോങ് പ്രെസ് ചെയ്യുക. ശേഷം സ്‌ക്രീനിന്റെ വലതുവശത്തുള്ള ത്രി ഡൊട്ട് മെനുവില്‍ ക്ലിക്ക് ചെയ്ത് പിന്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ആപ്പിള്‍ ഡിവൈസുകളില്‍ സന്ദേശത്തില്‍ സൈ്വപ് ചെയ്താല്‍ പിന്‍ ഓപ്ഷന്‍ ലഭിക്കുന്നതാണ്.

എത്ര സമയം സന്ദേശം പിന്‍ ചെയ്തു വെക്കണമെന്നത് ഉപയോക്താവിന്റെ താല്‍പര്യമാണ്. 24 മണിക്കൂര്‍, ഏഴ് ദിവസം, 30 ദിവസം എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണുള്ളത്. ഡീഫോള്‍ട്ടായി ആപ്ലിക്കേഷന്‍ ഏഴ് ദിവസമാണ് തിരഞ്ഞെടുക്കുന്നത്.

 

വാട്സ്ആപ്പില്‍ ചാറ്റുകള്‍ക്ക് പുറമെ സന്ദേശങ്ങളും പിന്‍ ചെയ്യാം

 

Share

Leave a Reply

Your email address will not be published. Required fields are marked *