സ്ത്രീ പക്ഷ സിനിമകള്‍ സ്ത്രീകളുടെ മാത്രം ചുമതലയല്ല

സ്ത്രീ പക്ഷ സിനിമകള്‍ സ്ത്രീകളുടെ മാത്രം ചുമതലയല്ല

തിരുവനന്തപുരം:സ്ത്രീപക്ഷ കാഴ്ചപ്പാടുകള്‍ സിനിമയില്‍ അവതരിപ്പിക്കേണ്ടത് സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും പുരുഷന്റെ വിലയിരുത്തലിലെ സ്ത്രീപക്ഷമാണ് സിനിമകളില്‍ അവതരിപ്പിച്ചിട്ടുള്ളതെന്നും രാജ്യാന്തര ചലചിത്രോത്സവത്തിലെ ഓപ്പണ്‍ ഫോറം. യഥാര്‍ത്ഥ സ്ത്രീ പക്ഷം പുരുഷന്മാര്‍ പറയാത്തതുകൊണ്ടാണ് സ്ത്രീകള്‍ക്ക് സ്വന്തം പക്ഷം പറഞ്ഞ് സിനിമ ചെയ്യേണ്ടി വരുന്നതെന്നും ശ്രുതി ശരണ്യം പറഞ്ഞു.

സിനിമയിലെ പ്രണയവും ലൈംഗികതയുമെല്ലാം പുരുഷന്റെ കാഴ്ചപ്പാടുകള്‍ മാത്രമായി ചുരുങ്ങുകയാണെന്നു ജപ്പാനീസ് ക്യൂറേറ്റര്‍ കികി ഫുങ് പറഞ്ഞു. സ്ത്രീ നോട്ടം മാത്രമല്ല പുരുഷ നോട്ടവും ചര്‍ച്ച ആകണമെന്ന് നാതാലിയ ശ്യാം കൂട്ടിച്ചേര്‍ത്തു.

ശരീര രാഷ്ട്രീയം ചര്‍ച്ചയാവേണ്ട വിഷയമാണെന്നും സ്ത്രീകളെ എങ്ങനെ സ്‌ക്രീനില്‍ പുരുഷന്‍ അവതരിപ്പിക്കുന്നു എന്നത് പ്രസക്തമാണെന്നും ജൂറി അംഗം മാര മാറ്റ പറഞ്ഞു. സിനിമയുടെ സാങ്കേതിക മേഖലയിലേക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്ന് വരണമെന്ന് വിധു വിന്‍സെന്റ് ആവശ്യപ്പെട്ടു. ശ്രേയ ശ്രീകുമാര്‍,സംഗീത ചേനംപുള്ളി തുടങ്ങിയവരും പങ്കെടുത്തു.

 

 

 

 

സ്ത്രീ പക്ഷ സിനിമകള്‍ സ്ത്രീകളുടെ മാത്രം ചുമതലയല്ല

 

Share

Leave a Reply

Your email address will not be published. Required fields are marked *