ഡോ.യമാനി അവാര്‍ഡ് പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ക്ക്

ഡോ.യമാനി അവാര്‍ഡ് പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ക്ക്

കോഴിക്കോട്: പതിനാലാമത് അറബി ദിനാഘോഷത്തിന്റെ ഭാഗമായി അറബിക് ലാംഗ്വേജ് ഇംപ്രൂവ്‌മെന്റ് ഫോറത്തിന്റെ ഡോ.മുഹമ്മദ് അബ്ദു യമാനി അവാര്‍ഡ് പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ക്ക്. 1 ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് 10ന് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പലസ്തീന്‍ പീസ് കോണ്‍ഫറന്‍സില്‍ വെച്ച് അറബ് ലീഗ് നേതാക്കള്‍ സമ്മാനിക്കും. സമ്മേളനം അറബ് ലീഗ് അംബാസഡര്‍ ഡോ.മാസിന്‍ അല്‍മാസ് ഊദി ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 16ന് പുളിക്കല്‍ എജ്യൂഗാര്‍ഡനില്‍ നടക്കുന്ന നാഷണല്‍ അറബിക് ലിറ്ററേച്ചര്‍ കോണ്‍ഫറന്‍സോടെ അലിഫ് വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന രണ്ടാഴ്ചയോളം നീണ്ടു നിന്ന അറബിക് ലാംഗ്വേജ് ആഘോഷ പരപാടികള്‍ സമാപിക്കും.

 

 

 

ഡോ.യമാനി അവാര്‍ഡ് പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ക്ക്

 

Share

Leave a Reply

Your email address will not be published. Required fields are marked *