കോഴിക്കോട്: ഓള്‍ കേരള കെമിസ്റ്റ് ആന്റ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന്റെ കെമിസ്റ്റ് കാര്‍ണിവല്‍ 2023 കുടുംബസംഗമവും വാര്‍ഷിക ജനറല്‍ ബോഡിയും 10ന് ഞായറാഴ്ച ബാലുശ്ശേരിയിലെ ശ്രീ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എ.എന്‍.മോഹന്‍ ഉച്ചക്ക് 3 മണിക്ക് പതാക ഉയര്‍ത്തി പരിപാടിക്ക് തുടക്കം കുറിക്കും. തുടര്‍ച്ചയായി 50 വര്‍ഷം മരുന്ന് വ്യാപരം നടത്തിവരുന്ന മുതിര്‍ന്ന അംഗങ്ങളെ ആദരിക്കുകയും, അംഗങ്ങളുടെ കുട്ടികളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടുവില്‍ 90 ശതമാനത്തിലധികം മാര്‍ക്ക് നേടിയവരെ അനുമോദിക്കും. സംഘടന നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 12 ഏരിയ കമ്മിറ്റികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സാമ്പത്തികമായി പിന്നണിയിലുള്ള 12 വ്യക്തികള്‍ക്ക് ഫാഷന്‍ മേക്കര്‍ തയ്യല്‍മെഷീന്‍ വിതരണം ചെയ്യും. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട് ടി.പി.കൃഷ്ണന്‍, സെക്രട്ടറി സി.ശിവരാമന്‍, സംസ്ഥാന വൈസ് പ്രസിഡണ്ടും, നോര്‍ത്ത് സോണ്‍ ചെയര്‍മാനുമായ രഞ്ജിത്ത് ദാമോദരന്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി.രഞ്ജിത്ത്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സാംസണ്‍ എം.ജോണ്‍ എന്നിവര്‍ പങ്കെടുത്തു.