കോഴിക്കോട്: 2022 ആഗസ്ത് 19ന് താമരശ്ശേരിയില്‍ വെച്ച് റോഡ് ആക്‌സിഡന്റില്‍ മരണപ്പെട്ട മോളി എന്ന ഫാത്തിമ സാജിദയുടെ സുഹൃത്തുക്കളും, ബന്ധുക്കളും മോളിയെക്കുറിച്ചെഴുതിയ ഓര്‍മ്മക്കുറിപ്പായ സ്മൃതി പഥങ്ങളിലെ മോളി ഇന്ന് 4 മണിക്ക് നരിക്കുനി അത്താണി ഗ്രേസ് ഗാര്‍ഡനില്‍ സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പ്രകാശനം ചെയ്യും. മോളിയുടെ മകള്‍ ദിയ ആബിദ് പുസ്തകം ഏറ്റുവാങ്ങും. പ്രകാശന ചടങ്ങ് ഡോ.എം.കെ.മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഫാസ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകം ശ്രീജ നെയ്യാറ്റിന്‍കരയാണ് എഡിറ്റ് തെയ്തിട്ടുള്ളത്.