ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് അന്തരിച്ചു

ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് അന്തരിച്ചു

കൊച്ചി: മുന്‍ രാഷ്ട്രപതി പ്രതിഭാപാട്ടീലിന്റെ സെക്രട്ടറിയായിരുന്ന ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നുള്ള ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

2014ലെ തിരഞ്ഞെടുപ്പില്‍ കെ വി തോമസിനെതിരെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി എറണാകുളത്ത് മത്സരിച്ചിരുന്നു. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തില്‍ നഗര വികസന വകുപ്പ്, ടൂറിസം വകുപ്പിന്റെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൊല്ലം ക്ലാപ്പന സ്വദേശിയായ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് എറണാകുളത്ത് കലൂരിലാണ് ദീര്‍ഘകാലമായി താമസിച്ചിരുന്നത്. ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ മൃതദേഹം നാളെ കലൂര്‍ പൊറ്റക്കുഴിയിലെ വീട്ടില്‍ പൊതു ദര്‍ശനത്തിന് വെക്കും. പൊതുദര്‍ശനത്തിന് ശേഷം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോകും.

 

 

 

Dr. Christy Fernandez has passed away

ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് അന്തരിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *