എലിവേറ്ററുകള്‍ ഓണ്‍ലൈനില്‍ വാങ്ങുവാന്‍ സൗകര്യമൊരുക്കി ഒട്ടിസ് ഇന്ത്യ

എലിവേറ്ററുകള്‍ ഓണ്‍ലൈനില്‍ വാങ്ങുവാന്‍ സൗകര്യമൊരുക്കി ഒട്ടിസ് ഇന്ത്യ

കൊച്ചി :രാജ്യത്തെ കെട്ടിട ഉടമകള്‍ക്കും ഫെസിലിറ്റി മാനേജര്‍ മാര്‍ക്കും ഒട്ടിസ് ഇന്ത്യയുടെ ഇ-കൊമേഴ്സ് പോര്‍ട്ടലിലൂടെ ജെന്‍3 നോവ എലിവേറ്ററുകള്‍ ഇനി ഓണ്‍ലൈനില്‍ വാങ്ങാം. ലോകത്തെ ഏറ്റവും പ്രമുഖമായ എലിവേറ്റര്‍, നിര്‍മാതാക്കളായ ഒട്ടിസ് വേള്‍ഡ് വൈഡ് കോര്‍പ്പറേഷന്റെ (NYSE:OTIS) ഉപസ്ഥാപനമാണ് ഒട്ടിസ് ഇന്ത്യ. ഇ-കൊമേഴ്സ് പോര്‍ട്ടലിലൂടെ നേരിട്ട് നടത്തുന്ന എലിവേറ്റര്‍ വില്‍പ്പനയിലേക്ക് ജെന്‍3 നോവ കൂടി കൂട്ടിച്ചേര്‍ക്കുന്നതില്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ടെന്ന് ഒട്ടിസ് ഇന്ത്യ പ്രസിഡന്റ് സെബി ജോസഫ് പറഞ്ഞു.
ആകര്‍ഷകമായ ഡിസൈനുകള്‍ തേടാനുള്ള അവസരവും ഇതിലുണ്ട്. ബുക്കിങ്ങ് ഉറപ്പാക്കി കഴിഞ്ഞാല്‍ ഒട്ടിസ് സംഘം ബാക്കി കാര്യങ്ങള്‍ ചെയ്യുന്നതാണ്.
കമ്പനിയുടെ ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള സമീപനത്തിന്റെ തുടര്‍ച്ചയാണ് ഒട്ടിസ് ഇന്ത്യ ഓണ്‍ലൈന്‍ ബുക്കിങ്ങ് സംവിധാനം.
ഒട്ടിസിന് 69,000 ജീവനക്കാര്‍ ഉണ്ട്. 200-ലധികം രാജ്യങ്ങളിലും മേഖലകളിലുമായി ഒട്ടിസിന്റെ പ്രവര്‍ത്തനം വ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
//onlinebooking.otis.comഎന്ന പോര്‍ട്ടലില്‍ കൂടി ബുക്ക് ചെയ്യാവുന്നതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *