നടന്‍ അശോകനെ ഇനി വേദികളില്‍ അനുകരിക്കില്ല: അസീസ് നെടുമങ്ങാട്

നടന്‍ അശോകനെ ഇനി വേദികളില്‍ അനുകരിക്കില്ല: അസീസ് നെടുമങ്ങാട്

നടന്‍ അശോകനെ ഇനി വേദികളില്‍ അനുകരിക്കില്ലെന്ന് നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാട്. അസീസ് തന്നെ അനുകരിക്കുന്നത് മോശമായിട്ടാണെന്ന് നേരത്തെ അശോകന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അശോകനെ അനുകരിക്കില്ലെന്ന തീരുമാനം.

നമ്മള്‍ ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാല്‍ അത് തുറന്നു പറയുന്നത് അഭിപ്രായസ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് അങ്ങനെ തോന്നിയതുകൊണ്ടാകാം തുറന്നു പറഞ്ഞത്. അത് പുള്ളിയുടെ ഇഷ്ടം. പക്ഷേ ഞാനൊരു തീരുമാനമെടുത്തു ഇനി അശോകേട്ടനെ അനുകരിക്കില്ല. നിര്‍ത്തി. എന്റെ സ്റ്റേജ് പെര്‍ഫോമന്‍സുകള്‍ ഇഷ്ടമാണെന്ന് അശോകന്‍ ചേട്ടന്‍ നേരിട്ടു പറഞ്ഞിട്ടുണ്ട്. ഇതെന്തുപറ്റിയെന്ന് അറിയില്ല. ഒരു മനുഷ്യനെ കളിയാക്കുന്നത്, അയാള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ അത് അപ്പോള്‍ നിര്‍ത്തണം. അത് സ്വന്തം കൂട്ടുകാരനാണെങ്കില്‍ കൂടി.- അശോകന്‍ പറഞ്ഞു.

എല്ലാവരും ഇത്തരത്തില്‍ പ്രതികരിച്ചു തുടങ്ങിയാല്‍ അനുകരണം നിര്‍ത്തുമെന്നും അസീസ് കൂട്ടിച്ചേര്‍ത്തു. വേറെയും മിമിക്രികളുണ്ടല്ലോ. ഇപ്പോള്‍ തന്നെ ഫിഗര്‍ ഷോ എന്നത് ഔട്ട് ആയിക്കൊണ്ടിരിക്കുകയാണെന്നും താരം പറഞ്ഞു. അശോകന്‍ ചേട്ടനെപ്പോലുള്ള താരങ്ങളെ ജനങ്ങള്‍ക്കടയില്‍ വീണ്ടും ഓര്‍മിപ്പിക്കുന്നത് ഇതുപോലുള്ള മിമിക്രിക്കാരാണെന്നും അസീസ് പറഞ്ഞു. കുറച്ച് ഓവറായി ചെയ്താല്‍ മാത്രമേ സ്റ്റേജില്‍ ഇത്തരം പെര്‍ഫോമന്‍സുകള്‍ ശ്രദ്ധിക്കപ്പെടൂ. അത്രയും വൈഡ് ആയാണ് സ്റ്റേജില്‍ ഓഡിയന്‍സ് ഇരിക്കുന്നത്. അത്രയും ജനങ്ങളിലേക്കെത്തണമെങ്കില്‍ കുറച്ച് ഓവര്‍ ആയി ചെയ്യണം എന്നുമാണ് താരം പറയുന്നത്.

 

 

നടന്‍ അശോകനെ ഇനി വേദികളില്‍ അനുകരിക്കില്ല: അസീസ് നെടുമങ്ങാട്

Share

Leave a Reply

Your email address will not be published. Required fields are marked *